വേർപാടിന്റെ വേദനയെ ചുവടുകളാക്കി ദേവി നന്ദ

വേർപാടിന്റെ വേദനയെ ചുവടുകളാക്കി ദേവി നന്ദ
Jan 7, 2023 02:19 PM | By Susmitha Surendran

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം സമാപിക്കാൻ ഇനി ഏതാനും മണിക്കുറുകൾ മാത്രം. പ്രധാന വേദിയായ അതിരാണി പാടത്ത് കാണികൾ നിറത്തു കഴിഞ്ഞു.

ജനപ്രിയ കലാരൂപമായ നാടോടി നൃത്തം മത്സരം കാണാൻ വൻ ജനക്കൂട്ടം. ഹയർ സെക്കൻഡറി വിഭാഗം മത്സരത്തിൽ ആറ്റിങ്ങൽ ഹയർ സെക്കൻഡറി സ്കൂളിലെ ദേവി നന്ദ അവതരിപ്പിച്ച നാടോടി നൃത്തം അഭിയന ചാരുത കൊണ്ട് ശ്രദ്ധേമായി.

പാടത്ത് പണി ചെയ്യുന്നതിനിടെ അടിയാത്തി പെണ്ണിനോട് നാടുവാഴിക്ക് ഇഷ്ടം തോന്നുകയും പെൺകുട്ടി തമ്പുരാന്റെ ഇഷ്ടം നിരാകരിക്കുകയും ചെയ്തപ്പോൾ പെൺകുട്ടിയുടെ കാമുകനെ തമ്പുരാന്റെ കിങ്കരൻമാർ ചതിയിൽ വകരുത്തുന്നതാണ് കഥാ പ്രമേയം.

സിനി ആർട്ടിസ്റ്റ് കൂടിയായ ദേവിനന്ദ 4 വയസ്സ് മുതൽ നൃത്തം അഭ്യസിച്ച് വരികയാണ്. അഭിഭാഷകനായ സുരേഷിന്റെയും അശ്വതിയുടേയും മകളാണ് ദേവി നന്ദ. സൂരജ് മാസ്റ്ററാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് ആവശ്യമായ പരിശീലനം നൽകിയത്.

Devi Nanda turned the pain of separation into steps

Next TV

Related Stories
Top Stories










Entertainment News