അന്ന് 'കിത്താബിന് ' കയ്യടിച്ചവർ ഇന്ന് 'ബൗണ്ടറി' കലക്കാൻ ഇറങ്ങിയപ്പോൾ

അന്ന് 'കിത്താബിന് ' കയ്യടിച്ചവർ ഇന്ന് 'ബൗണ്ടറി' കലക്കാൻ ഇറങ്ങിയപ്പോൾ
Jan 7, 2023 12:10 PM | By Kavya N

കോഴിക്കോട്: കല സാമൂഹിക അനീതികൾക്കെതിരെയുള്ള കലാപമായാലെ അത്ഥവത്താകുകയുള്ളൂവെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് മേമുണ്ട ഹയർ സെക്കണ്ടറി സ്ക്കൂൾ. സ്വർണകപ്പിന് വീണ്ടും മുത്തമിടാൻ ഒരുങ്ങുന്ന കോഴിക്കോട് ജില്ലയ്ക്ക് പോയിൻ്റുകൾ വാരിക്കൂട്ടി നൽകിയ മേമുണ്ട സ്കൂൾ നാടകം വീണ്ടും ശ്രദ്ധേയമായി. അന്ന് 'കിത്താബിന് ' കയ്യടിച്ചവർ ഇന്ന് 'ബൗണ്ടറി' കലക്കാൻ ഇറങ്ങിയപ്പോൾ. 

മേമുണ്ടയുടെ എ ഗ്രെയിഡ് നാടകമായ ബൗണ്ടറിയെക്കുറിച്ച് അജീഷ് കൈതക്കൽ എഴുതിയ കുറിപ്പ് ഇങ്ങനെ 2018 ൽ "കിത്താബിന് " കയ്യടിച്ചവർ 2022 - 23 ൽ " ബൗണ്ടറി " കലക്കാൻ ഇറങ്ങിയപ്പോൾ "കലോത്സവ പരിപാടികൾക്ക് ഒക്കെ സജീവമാണല്ലേ... എല്ലാ ദിവസവും കാണാൻ വരാറുണ്ടോ.....? " സ്ക്കൂൾ കലോത്സവത്തിന്റെ നാടക വേദിയായ തളി സ്ക്കൂൾ പരിസരത്ത് കണ്ടുമുട്ടിയ എന്റെ നാട്ടിലെ ഒരു RSS പ്രവർത്തകനോട് പെട്ടന്നാ ചോദ്യം ചോദിപ്പോൾ ഒന്ന് ചമ്മി ക്കൊണ്ട് അയാൾ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

"ഏയ് ഇല്ല ....ഞാനിവിടെ കേസരിയുടെ ഓഫീസിൽ വരേണ്ട ഒരാവശ്യം ഉണ്ടായിരുന്നു ..... അപ്പോൾ വെറുതെ ....വെറുതെ ഒന്ന് കയറിയതാണ് ....വേറെ ഒന്നും ഇല്ല .....ഒന്നും ഇല്ല ട്ടോ ..." "എന്തായാലും വന്നതല്ലേ എന്നാൽ പിന്നെ അടുത്ത നാടകം കൂടെ കണ്ടിട്ട് പോയാൽ പോരെ ...?" എന്ന ചോദ്യം എന്റെ നാവിൻ തുമ്പിൽ വന്നതാ പക്ഷേ ചോദ്യം ഞനങ്ങ് വിഴുങ്ങി .പറഞ്ഞ അയാൾക്കും എനിക്കും നന്നായി അറിയാം അയാളും സുഹൃത്തുക്കളും വന്നത് മേമുണ്ട സ്കൂൾ അവതരിപ്പിച്ച "ബൗണ്ടറി " എന്ന നാടകം ദേശവിരുദ്ധമാണ് എന്ന വിദ്വേഷം പ്രചരണം കേട്ട് ഒത്താൽ ഒന്ന് കലക്കണം എന്ന് കരുതി വന്ന " രാജ്യ സ്നേഹം തുളുമ്പിയത് കൊണ്ടാണെന്ന്...! "പാകിസ്ഥാന് വേണ്ടി കയ്യടിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു യുവതലമുറയെ വാർത്തെടുക്കാനു CPIM ന്റെ അക്ഷീണ പ്രയത്നത്തിന്റെ പരീക്ഷണശാലയായ മേമുണ്ട HSS നാടകം ദേശവിരുദ്ധമാണ് .... കലോത്സവ വേദിയിൽ നാടകം കളിക്കാൻ അനുവദിക്കില്ല " എന്നയിരുന്നു സംഘ പരിവാർ ആഹ്വാനം.

പക്ഷേ തളിയിലെ സദസ് കണ്ടപ്പോൾ വാലും ചുരുട്ടി തിരിച്ചു പോയതാണ് ആർക്കാണറിയാത്തത് . ഫാത്തിമ സുൽത്താന എന്ന ക്രിക്കറ്റ് താരത്തിന്റെ ജീവിതത്തിലൂടെ സമകാലിന ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലം നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച നാടകമായിരുന്നു റഫീക്ക് മംഗലശ്ശേരി രചനയും സംവിധാനവും നിർവഹിച്ച "ബൗണ്ടറി " ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ സുൽത്താന ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാൻ മികച്ച കളി കളിച്ച് ജയിച്ചപ്പോൾ , ജയിച്ച ടീമിനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതും അതുവഴി സുൽത്താനയുടെ മതത്തെ പ്രതികൂട്ടിൽ നിർത്തി ദേശദ്രോഹി ആക്കി വിലക്കുന്നതുമാണ് പ്രമേയം.

യുദ്ധത്തിൽ പാകിസ്ഥാൻ ജയിച്ചപ്പോൾ അല്ലല്ലോ ഉമ്മാ ...നല്ല കളി കണ്ടപ്പോൾ അല്ലേ ഞാൻ കയ്യടിച്ചത് .... ബ്രസീലും അർജന്റീനയും ജയിക്കുമ്പോൾ നമ്മൾ കയ്യടിക്കാറില്ലേ ? .......നമ്മളെ നൂറ്റാണ്ടുകൾ അടക്കിഭരിച്ച് ചൂഷണം ചെയ്ത ഇംഗ്ലണ്ടും പോർച്ചുഗലും ജയിക്കുമ്പോൾ നമ്മൾ കയ്യടിക്കാറില്ലേ ?....... പിന്നെന്താ പാകിസ്ഥാൻ ജയിക്കുമ്പോൾ കയ്യടിക്കുമ്പോൾ മാത്രം ഇത്ര പ്രശ്നങ്ങൾ ?....." സുൽത്താനയുടെ ഈ ചോദ്യം നടകത്തിൽ ഉമ്മയോട് ആണെങ്കിലും പുറത്ത് വന്നപ്പോൾ ആഴത്തിൽ തറച്ചത് സംഘികളുടെ നെഞ്ചിലാണെന്ന് വ്യക്തം. "എന്റെ മോളേ നമ്മുടെ രാജ്യം നിന്നെ പോലെ ചിന്തിക്കാൻ പക്വത പ്രാപിച്ചിട്ടില്ല ...." എന്ന ഉമ്മയുടെ മറുപടി മതേത ബോധമുള്ള മുഴുവൻ ഇന്ത്യക്കാരുടെയും മറുപടിയാണ്.

" I will not allow patriotism to trimf over humanity " ( ഞാൻ ജീവിച്ചിരിക്കുന്നെടുത്തോളം കാലം ദേശീയതയെ മാനവികതയ്ക്ക് മുകളിൽ പോകാൻ അനുവദിക്കില്ല ) എന്ന് 1917 ൽ എഴുതിയ On Nationalism എന്ന പ്രബന്ധത്തിൽ എഴുതിയ നമ്മുടെ വിശ്വമഹാകവി ടാഗോർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ സംഘപരിവാറിന്റെ കണ്ണിലെ ഏറ്റവും വലിയ ദേശദ്രോഹി ആയിരുന്നേനെ ....!! "Patriotism is the last refuge of a scoundrel. ...." (ഒരു തെമ്മാടിയുടെ അവസാന അഭയ കേന്ദ്രമാണ് ദേശീയത ) എന്ന ടാഗോർ വാചകം അതെന്നെ തന്നെ ഉദ്ദേശിച്ചാണ് എന്ന് രാജ്യം ഭരിക്കുന്ന മൂത്ത സംഘി മുതൽ ഇന്ന് നാടകം കലക്കാൻ വന്ന ഇളമുറക്കാരൻ വരെ പറഞ്ഞേനെ ....!

ഫാത്തിമയെ ഞങ്ങൾ കളിപ്പിക്കും " എന്നും പറഞ്ഞ് മുതലെടുപ്പിന് വരുന്ന മതമൗലികവാദികളോടും ഉമ്മ പറഞ്ഞ മറുപടി തന്നെയാണ് നമ്മുടെ നാടിനും പറയാനുള്ളത് ....." ചെലക്കാതെ പോടോ....." ഫാത്തിമ സുൽത്താന ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയ കാലത്ത് ആൺകുട്ടികളെ പോലെ പാന്റ് ധരിച്ചതും കളിക്കാൻ ഇറങ്ങിയതും പോലും സമുദായത്തിന് എതിരാണ് എന്ന് പറയുന്ന മതപൗരോഹിത്യത്തേയും ബൗണ്ടറി കടത്തിവിടുന്നുണ്ട് ഈ നാടകത്തിൽ "ആരാണ് ഉമ്മ ഈ അതിർത്തികൾ സ്ഥാപിച്ചത് ?...."

ഈ ചോദ്യം ആദ്യം ചോദിച്ചയാൾ ഫാത്തിമ സുൽത്താന അല്ല ചരിത്രത്തിൽ ഈ ചോദ്യം നിരവധി തവണ ഉയർന്നുവന്നിട്ടുണ്ട്. "എവിടെവിടങ്ങളിൽ ചട്ടികലങ്ങൾ എടുത്തെറിയുന്നുണ്ടീ പാരിടത്തിൽ അവിടവിടങ്ങളെ കൂട്ടി വരയ്ക്കണം പുതിയ ഒരു രാഷ്ട്രത്തിൻ അതിർവരകൾ " 1950 ൽ കുടിയിറക്കം എന്ന കവിതയിൽ ഇടശ്ശേരി എഴുതിയതും "എത്ര വിശ്വം ഭവത്രേക നീഡം " (ലോകം ഒരു പക്ഷിക്കൂടാവട്ടെ )എന്ന യജുർവേദത്തിലെ വാചകം വിശ്വഭാരതി സർവകലാശാലയുടെ ലക്ഷ്യ വാചകമായി ടാഗോർ സ്വീകരിച്ചതും എല്ലാം വിശ്വമാനവിക എന്ന ആശയത്തെ മുൻനിർത്തിയാണ്. ഞങ്ങൾ കുട്ടികളുടെ മനസ്സിനെ വേലി കെട്ടി വേർതിരിക്കാം എന്ന് നിങ്ങളാരും കരുതണ്ട എന്നും പറഞ്ഞ് ഫാത്തിമയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് ടീം ഒന്നടങ്കം പറയുമ്പോൾ അതൊരു പ്രതീക്ഷ തന്നെയാണ്.

കണ്ണുള്ളോരെ കാതുള്ളോരെ ഞങ്ങളുമുണ്ടേ ഈ പെണ്ണിനൊപ്പം " എന്ന പാട്ടും പാടി ചുവട് വെച്ച് നാടകത്തിന് തിരശ്ശീല താഴ്ന്നപ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു എന്നതാണ് ഗ്രേഡുകൾക്കും സ്ഥാനങ്ങൾക്കും അപ്പുറം ബൗണ്ടറിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം അണിയറ പ്രവർത്തകർക്കും ഭീഷണികൾക്കിടയിലും ധീരമായി നാടകം കളിച്ച കുട്ടികൾക്കും ഹൃദയാഭിവാദ്യം.

Those who clapped for 'Kitab' then came down to disturb the 'boundary' today kerala state school kalolsavam 2023

Next TV

Related Stories
Top Stories










Entertainment News