---
title: "നിതീന.സി.കെ; ഒരു കാസർകോടൻ അപാരത"
english_title: "Nitina.CK; A Kasaragod giant kerala state school kalolsavam  2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/89019/nitinack-a-kasaragod-giant-kerala-state-school-kalolsavam-2023"
published_at: "2023-01-07T11:44:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b90e9ad273d_nithina_pic.jpg"
keywords: []
---

# നിതീന.സി.കെ; ഒരു കാസർകോടൻ അപാരത

> **Lead Summary:** **കോഴിക്കോട്:** 61ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പുതിയ താരോദയമായി കാസർകോടുകാരി. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിലെ മികച്ച നടിയായി തെരഞ്ഞെടുത്തിരിക്കുന്നു നിതീന സി.കെ.യെ, അടുപ്പത്തിലാണ് ഒരടുപ്പ് എന്ന നാടകത്തിലെ മത്സരാർത്ഥിയാണ്. അനുഭവസമ്പത്തുള്ളവരും, ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം പറയുകയാണ് ഈ നാടകത്തിൽ.

## Article Content

**കോഴിക്കോട്:** 61ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പുതിയ താരോദയമായി കാസർകോടുകാരി. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിലെ മികച്ച നടിയായി തെരഞ്ഞെടുത്തിരിക്കുന്നു നിതീന സി.കെ.യെ, അടുപ്പത്തിലാണ് ഒരടുപ്പ് എന്ന നാടകത്തിലെ മത്സരാർത്ഥിയാണ്. അനുഭവസമ്പത്തുള്ളവരും, ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം പറയുകയാണ് ഈ നാടകത്തിൽ.

കാസർകോട് ചെർക്കളയിലെ ജിവിഎച്ച്എസ്എസ് ഇരിയണ്ണി, ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്. മത്സരത്തിൽ നാടകത്തിന് എ ഗ്രേഡ് ലഭിച്ചിരുന്നു.കോഴിക്കോട് അരുൺ പ്രിയദർശൻ മാസ്റ്ററുടെ കീഴിലായിരുന്നു അഭ്യസിച്ചത്. ടീം ലീഡർ തന്മയുടെ നേതൃത്വത്തിൽ 10 പേരായിരുന്നു മത്സരത്തിൽ പങ്കെടുത്തത്.

അച്ഛൻ: ചന്തുക്കുട്ടി കെ.എം, അമ്മ: മിനി.വി. ഏക സഹോദരി നിയ.സി കെ. സ്കൂളിലെ അധ്യാപകനായ മിനീഷ് മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു കലാ മത്സരങ്ങൾ ഏകോപിപ്പിച്ചത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/89019/nitinack-a-kasaragod-giant-kerala-state-school-kalolsavam-2023)