കാഴ്ച തടസ്സം; എന്തിനാണീ ബാരിക്കേഡുകൾ?

കാഴ്ച തടസ്സം; എന്തിനാണീ ബാരിക്കേഡുകൾ?
Jan 7, 2023 11:20 AM | By Kavya N

കോഴിക്കോട്: 61ാ മത് സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കവേ കാഴ്ച മറക്കുന്ന ബാരിക്കേഡുകൾ വെറുപ്പിക്കുന്നു. വേദി ഒന്ന് അതിരാണിപ്പാടം മുതൽ ഈ ദൃശ്യം ദർശിക്കുവാൻ സാധിക്കും. ദൂരദിക്കുകളിൽ നിന്നുപോലും കോഴിക്കോട് കലോത്സവ നഗരിയെ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസങ്ങളിൽ ആയിരങ്ങളാണ് വന്നത്.

നേരത്തെ വന്ന് വേദിയുടെ മുൻവശം തന്നെ ഇരിപ്പിടം ഉറപ്പിക്കുവാൻ വേണ്ടിയാണിത്. പക്ഷേ വേദിയുടെ മുൻവശം തന്നെ ബാരിക്കേഡുകൾ വലിയ ഉയരത്തിൽ സ്ഥാപിക്കുന്നത് പ്രേക്ഷകരുടെ കാഴ്ച മറക്കുന്നു. ദൃശ്യം പകർത്തുവാൻ വേണ്ടി പല സ്റ്റേജുകളിലും മികച്ച സംവിധാനം ഇല്ലാത്തതും പ്രേക്ഷകർക്ക് ഭീഷണിയാണ്. ഇത് പലപ്പോഴും പ്രേക്ഷകരും ക്യാമറമാൻമാരും തമ്മിൽ നേരിയ സംഘർഷത്തിനും കാരണമാകുന്നു.

കഴിഞ്ഞദിവസം സമാനമായ ഒരു സംഭവം നടന്നിരുന്നു. വേദി രണ്ട് സാമൂതിരി സ്കൂൾ ഗ്രൗണ്ടിൽ നാടകമത്സരം ആരംഭിച്ചത് 10 മണി കഴിഞ്ഞതിനുശേഷമാണ്. ദൃശ്യം ഒപ്പിയെടുക്കുവാൻ വന്ന മുഴുവൻ പേരും വേദിയിൽ നിലത്തിരുന്നതിനു ശേഷം മാത്രമാണ് നാടകം ആരംഭിച്ചത്.

പ്രധാന കാരണമായത് പ്രേക്ഷകർക്ക് മുന്നിൽ തന്നെ നിന്നുകൊണ്ട് ദൃശ്യം പകർത്തുമ്പോൾ സംഭവിച്ച കാഴ്ച തടസ്സം മൂലമാണ്. അതുകൊണ്ടു ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് അടുത്ത തവണയെങ്കിലും പഴുതടച്ച ഭൗതിക സംവിധാനമാണ് വേണ്ടതെന്ന നിർദ്ദേശം രക്ഷിതാക്കളും നാട്ടുകാരും പങ്കുവെക്കുന്നു.

പ്രേക്ഷകർ മുന്നോട്ടു വെച്ച ചില നിർദ്ദേശങ്ങൾ. ഉയർന്ന ബാരിക്കേഡുകൾ മാറ്റി താഴ്ന്ന രീതിയിലുള്ള ബാരിക്കേഡുകളോ, ബെഞ്ചുകളോ സ്ഥാപിക്കുക. വീഡിയോ, ക്യാമറമാൻമാർ എന്നിവർക്ക് പ്രത്യേക ഇരിപ്പിടമോ സൗകര്യമോ ചെയ്തു നൽകുക. പ്രേക്ഷകർക്ക് പൂർണ്ണമായി തെളിഞ്ഞ കണ്ണുകളിലൂടെ കാണുവാനുള്ള അവസരം സൃഷ്ടിക്കുക.

ഇപ്പോൾ പല പ്രേക്ഷകരും ജയിലിൽ നിന്നോ അല്ലെങ്കിൽ സെല്ലിൽ നിന്നോ എങ്ങനെയാണോ ഒരാളെ കാണുന്നത് ആ രീതിയിലാണ് മത്സരങ്ങൾ വീക്ഷിക്കുന്നത്. ഇത് പ്രേക്ഷകരോട് ചെയ്യുന്ന കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ ഉടനടി വിദ്യാഭ്യാസ വകുപ്പും, ബന്ധപ്പെട്ട അധികൃതരും പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Obstruction of vision; Why the barricades kerala state school kalolsavam 2023

Next TV

Related Stories
കോഴിക്കോട്ടുകാർ പ്രോത്സാഹനം വാരിക്കൊടുത്തു - ഗായിക കെ എസ് ചിത്ര

Jan 7, 2023 07:12 PM

കോഴിക്കോട്ടുകാർ പ്രോത്സാഹനം വാരിക്കൊടുത്തു - ഗായിക കെ എസ് ചിത്ര

കോഴിക്കോട്ടുകാർ പ്രോത്സാഹനം വാരിക്കൊടുത്തു - ഗായിക കെ എസ്...

Read More >>
ജ്യോത്സനക്ക് രാഷ്ട്ര ഭാഷ ഹൃദയ ഭാഷ ; ഹിന്ദി കവിതാ രചനയില്‍ ഒന്നാം സ്ഥാനം

Jan 7, 2023 06:57 PM

ജ്യോത്സനക്ക് രാഷ്ട്ര ഭാഷ ഹൃദയ ഭാഷ ; ഹിന്ദി കവിതാ രചനയില്‍ ഒന്നാം സ്ഥാനം

ജ്യോത്സനക്ക് രാഷ്ട്ര ഭാഷ ഹൃദയ ഭാഷ ; ഹിന്ദി കവിതാ രചനയില്‍ ഒന്നാം...

Read More >>
ഭക്ഷണ വിവാദം ;നോൺ വെജിനെ കുറിച്ച് കോഴിക്കോട്ടുകാരെ പഠിപ്പിക്കരുതെന്ന് കെ സുരേന്ദ്രൻ

Jan 7, 2023 06:26 PM

ഭക്ഷണ വിവാദം ;നോൺ വെജിനെ കുറിച്ച് കോഴിക്കോട്ടുകാരെ പഠിപ്പിക്കരുതെന്ന് കെ സുരേന്ദ്രൻ

ഭക്ഷണ വിവാദം ;നോൺ വെജിനെ കുറിച്ച് കോഴിക്കോട്ടുകാരെ പഠിപ്പിക്കരുതെന്ന് കെ...

Read More >>
ട്രാഫിക് നിയന്ത്രണം;വെസ്റ്റ് ഹില്ലിൽ നിന്നും ബസ്സുകളെ വഴി തിരിച്ചുവിടുന്നു.

Jan 7, 2023 05:10 PM

ട്രാഫിക് നിയന്ത്രണം;വെസ്റ്റ് ഹില്ലിൽ നിന്നും ബസ്സുകളെ വഴി തിരിച്ചുവിടുന്നു.

ട്രാഫിക് നിയന്ത്രണം;വെസ്റ്റ് ഹില്ലിൽ നിന്നും ബസ്സുകളെ വഴി...

Read More >>
കലാ കിരീടം ഉറപ്പിച്ച് കോഴിക്കോട്; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കിരീടം ചൂടി ആതിഥേയർ

Jan 7, 2023 03:49 PM

കലാ കിരീടം ഉറപ്പിച്ച് കോഴിക്കോട്; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കിരീടം ചൂടി ആതിഥേയർ

കലാ കിരീടം ഉറപ്പിച്ച് കോഴിക്കോട്; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കിരീടം ചൂടി...

Read More >>
കലോത്സവം കേരളത്തിൻ്റെ ഉത്സവമാക്കിയ മാധ്യമ പ്രവർത്തകർക്ക് നന്ദി; മാധ്യമങ്ങളെ അഭിനന്ദിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Jan 7, 2023 03:05 PM

കലോത്സവം കേരളത്തിൻ്റെ ഉത്സവമാക്കിയ മാധ്യമ പ്രവർത്തകർക്ക് നന്ദി; മാധ്യമങ്ങളെ അഭിനന്ദിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കലോത്സവം കേരളത്തിൻ്റെ ഉത്സവമാക്കിയ മാധ്യമ പ്രവർത്തകർക്ക് നന്ദി; മാധ്യമങ്ങളെ അഭിനന്ദിച്ച് മന്ത്രി പി.എ. മുഹമ്മദ്...

Read More >>
Top Stories