---
title: "കപ്പ് ആർക്ക് ? കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരോട്ടം"
english_title: "Who is the cup? Kozhikode and Kannur battle closely kerala state school kalolsavam 2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88987/who-is-the-cup-kozhikode-and-kannur-battle-closely-kerala-state-school-kalolsavam-2023"
published_at: "2023-01-06T22:47:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b858b337977_cup_pic.jpg"
keywords: []
---

# കപ്പ് ആർക്ക് ? കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരോട്ടം

> **Lead Summary:** **കോഴിക്കോട് :** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസാന ലാപ്പിൽ കോഴിക്കോടൻ മുന്നേറ്റം. ആദ്യ ദിവസങ്ങളിൽ പിന്നിലായിരുന്ന കോഴിക്കോട് നാലാം ദിവസമാണ് മുന്നിലെത്തിയത്. 869 പോയിന്റുമായി കോഴിക്കോട് മുന്നിലാണ്. 863പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 854 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തും തുടരുന്നു.

## Article Content

**കോഴിക്കോട് :** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസാന ലാപ്പിൽ കോഴിക്കോടൻ മുന്നേറ്റം. ആദ്യ ദിവസങ്ങളിൽ പിന്നിലായിരുന്ന കോഴിക്കോട് നാലാം ദിവസമാണ് മുന്നിലെത്തിയത്. 869 പോയിന്റുമായി കോഴിക്കോട് മുന്നിലാണ്. 863പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 854 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തും തുടരുന്നു.

ഫോട്ടോ ഫിനിഷിൽ ആര് സ്വർണ്ണ കപ്പ് നേടുമെന്ന് കേരളം ഉറ്റുനോക്കുകയാണ്. വർഷങ്ങളായി തുടരുന്ന കോഴിക്കോട് - പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിന്നും വ്യത്യസ്തമായി കണ്ണൂർ ശക്തമായ മുന്നേറ്റം കാഴ്ച്ച വെയ്ക്കുന്നത് ഇത്തവണത്തെ പ്രത്യേകയാണ്. കലോത്സവത്തിലെ 89 ശതമാനം മത്സരങ്ങൾ പൂർത്തിയായി മത്സരങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

നാലാം ദിനമായ. ഇന്ന് ധനുമാസത്തിൽ തിരുവാതിര നാളിൽ ഒന്നാം വേദിയായ അതിരണപ്പാടത്ത് തിരുവാതിരക്കളി മത്സരത്തോടെയാണ് തുടക്കമായത്. വൈകിട്ട് ഒരേ താളലയത്തിൽ സംഘ നൃത്ത മത്സരവും ഇതേ വേദിയിൽ നടന്നു. വേദി മൂന്നിൽ ഹൈസ്കൂൾ പെൺകുട്ടികളുടെ ഭരതനാട്യവും അഞ്ചിൽ കുച്ചുപ്പുടിയും ഏഴിൽ കേരള നടനവും.11 ൽ പൂരക്കളിയും നടന്നു. രണ്ടാം വേദിയിൽ നാടകം നിറഞ്ഞ സദസ്സിലാണ് അരങ്ങിയത്.

ചവിട്ടുനാടകവും ഏറെ പേരെ ആകർഷിച്ചു. ഇതോടൊപ്പം സ്റ്റേജിത മത്സരങ്ങളും നടന്നു. 54 ഇനങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്കൂൾ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി 22 വീതം മത്സരങ്ങൾ ഇന്ന് നടക്കുന്നു. 24 വേദികളിലും രാവിലെ മുതൽ സമയബന്ധിതമായി മത്സരങ്ങൾ നടന്നു. വൻ കാണികളാണ് ഇന്ന് മത്സരം കാണാനെത്തിയത്. നാളെ കലോത്സവത്തിന് കൊടിയിറങ്ങും. നാളെ 15 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.

വൈകുന്നേരത്തോടെ സ്വർണ്ണകപ്പ് ജേതാവിനെ അറിയാനാകും. ഇന്ന് ഓരോ വേദിക്ക് മുൻപിലും കാണികളുടെ തിരക്കാണ്. കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിരുന്നു. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കുട്ടികളും രക്ഷിതാക്കളും കലോത്സവ നഗരിയിലെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88987/who-is-the-cup-kozhikode-and-kannur-battle-closely-kerala-state-school-kalolsavam-2023)