കലോത്സവ വണ്ടികൾ; കോഴിക്കോട്ടെ കലോത്സവം പൊളിയല്ലെ

കലോത്സവ വണ്ടികൾ; കോഴിക്കോട്ടെ കലോത്സവം പൊളിയല്ലെ
Jan 6, 2023 08:58 PM | By Kavya N

കോഴിക്കോട് : വിവിധ ജില്ലകളിൽ നിന്നും നൂറുകണക്കിന് മത്സരാർത്ഥികളും അധ്യാപകരും മാതാപിതാക്കളുമാണ് കോഴിക്കോടേക്ക് എത്തുന്നത് . ഇരുപത്തിനാലു വേദികളിൽ പ്രധാന വേദിയായ അതിരാണിപ്പാടം ക്യാപ്റ്റൻ വിക്രം മൈതാനിയിലും മറ്റുള്ളവ നഗരത്തിലെ വിവിധ സ്കൂളുകളിലുമാണ് കലോത്സവ വണ്ടി ഓടുന്നത്

മൽസരാത്ഥികൾക്കും മറ്റുള്ളവർക്കുമുള്ള ഭക്ഷണം ഒരുക്കിയത് ക്രിസ്ത്യൻ കോളേജ് മൈതാനിയിലും കലോത്സവത്തിനെത്തുന്നവരുടെ പ്രധാന ആശങ്ക വേദികളിലേക്കും, ഭക്ഷണ സ്ഥലത്തേക്കും , താമസസ്ഥലത്തേക്കുമുള്ള യാത്രയാവശ്യത്തിനായാണ് ഓട്ടോക്കാർ ഇങ്ങനെ ഒരു സൗകര്യം ഒരുക്കിയത്

എന്നാൽ ഈ ആശങ്കകളെ പൂർണ്ണമായും അസ്ഥാനത്താക്കിയാണ് സംഘാടക സമിതിയുടെ പ്രവർത്തനങ്ങൾ. പൂർണ്ണമായും സൗജന്യയാത്ര സൗകര്യമൊരുക്കി 30 ബസുകളും, ചാർജ്ജ് ഇളവ് നൽകി 120 ലധികം ഓട്ടോകളുമാണ് കലോത്സവ നഗരിയിൽ ഓടുന്നത്.

രാത്രിയിൽ അമിത ചാർജ്ജ് ഈടാക്കുന്ന സമയം കൊണ്ട്10 മണിയിൽ നിന്നും 11.30 യിലേക്ക് മാറ്റി. മത്സരവേദികളിലേക്ക് ആശങ്കയില്ലാതെ എത്താം എന്നതിലുപരി സാമ്പത്തികമായ് ഇത് വളരെ സഹായകരമാണെന്നാണ് മത്സരാർത്ഥികളും മാതാപിതാക്കളും പറയുന്നത്.

kalolsava vandi Kozhikode art festival is not bad kerala state kalolsavam 2023

Next TV

Related Stories
Top Stories