പഴയിടത്തിന്റെ ഭക്ഷണം യഥാര്‍ത്ഥത്തില്‍ അത്ഭുദം ; ചക്കര പന്തലിലെ ഭക്ഷണത്തെ കുറിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

പഴയിടത്തിന്റെ ഭക്ഷണം യഥാര്‍ത്ഥത്തില്‍ അത്ഭുദം ; ചക്കര പന്തലിലെ ഭക്ഷണത്തെ കുറിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
Jan 6, 2023 06:13 PM | By Kavya N

കോഴിക്കോട് : സ്കൂൾ കലോത്സവം എല്ലവർക്കും കലയുടെ ഉത്സവമാണ് . എന്നാൽ ആ വേദികളിൽ മാറ്റുരക്കുന്ന മത്സരാർത്ഥികളുടെ വയറും മനസും നിറക്കുന്ന ഒരിടമാണ് ഭക്ഷണ ശാല .കലോത്സവത്തിന് രുചിയുടെ മാന്ത്രികൻ പഴയിടത്തിന്റെ ഭക്ഷണമാണ് പ്രധാനം.

ലക്ഷങ്ങൾക്കാണ് അദ്ദേഹം ഭക്ഷണം പാകം ചെയ്തു നൽകുന്നത് .ഇത്രയുമധികം പേർക്ക് ഭക്ഷണം ഒരുമിച്ച് കൊടുക്കുക എന്നുള്ളത് ലോകത്തു തന്നെ അപൂര്വമാണെന്നും യഥാർത്ഥത്തിൽ ഇതൊരത്ഭുതമാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പഴയിടത്തിന്റെ ഭക്ഷണം ആസ്വദിച്ചു കഴിച്ചു കൊണ്ട് പറഞ്ഞു

.സർക്കാർ സംവിധാനത്തിന്റെ ഭാഗമായി ഇത്രയധികം പേർക്ക് സ്വയം വളണ്ടിയറാകാൻ കഴിഞ്ഞു .സബ് കമ്മിറ്റി വളരെ ഫലപ്രദമായി ഇടപെടുകയാണ് .പഴയ അനുഭവങ്ങൾ നോക്കി തിരുത്തേണ്ടത് തിരുത്തുകയാണ് .എട്ട് കൊല്ലം മുൻപ് കോഴിക്കോട് കലോത്സവം നടന്നപ്പോൾ കൈ കഴുകാൻ സംവിധാനങ്ങളുണ്ടായില്ല .

പക്ഷെ,ഇപ്പോൾ ആളുകൾ ഒരു പ്രയാസവുമില്ലാതെ കൈ കഴുകാൻ സാധിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു .ഭക്ഷണ കമ്മിറ്റി ,വോളണ്ടിയേഴ്‌സ് എല്ലാവരും കഠിനാധ്വാനമാണ് ചെയ്തിരിക്കുന്നത് .ഇതൊരു റിവഞ്ച് സ്കൂൾ കലോത്സവമായിരിക്കും .കോവിഡ് ഇടവേള കഴിഞ്ഞു വന്ന ഈ കലോത്സവം ജനങ്ങൾ ഏറ്റെടുത്തു .

21 സബ് കമ്മിറ്റികളും എണ്ണയിട്ട യന്ത്രം പോലെ ചടുലവും സമയ ബന്ധിതവുമായി കാര്യങ്ങൾ നടത്തി .ഭക്ഷണം യഥാർത്ഥത്തിൽ ഒരു അത്ഭുതമാണെന്നും ഇത്രയുമധികം ആളുകൾക്ക് ഭക്ഷണത്തെ കൊടുക്കുന്നത് ഗിന്നസ് ബുക്കിൽ വരെ ഇടാൻ നേടാം പറ്റുന്ന കാര്യമാണെന്നും ഇതൊരു ലോകാത്ഭുതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

The food of the pazhayidam is truly amazing; Minister PA Muhammad Riaz about the food at Chakara Pandal kerala state school kalolsavam 2023

Next TV

Related Stories
Top Stories