കോഴിക്കോട് : തുടക്കത്തിൽ തന്നെ കയ്യടി നേടിയാണ് ചേർത്തല ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ ചവിട്ടു നാടകം ആരംഭിച്ചത്. തുടർന്നങ്ങോട്ടുള്ള ഓരോ ചുവടുവെപ്പുകളും കയ്യടി നേടിയതായിരുന്നു.
പിന്തുണയുമായി അധ്യാപകരും രക്ഷിതാക്കളും കൂടെ ആയപ്പോൾ വേദിയിൽ നിറഞ്ഞാടി സംഘം. എന്തായാലും മികച്ച വിജയം കാഴ്ച വെക്കാൻ സാധിക്കുകയും ഇവർക്ക് കഴിഞ്ഞു. കൂട്ടത്തിൽ ഇരട്ടകളായ സഹോദരങ്ങൾ ഉള്ളത് സംഘത്തെ വ്യത്യസ്തമാക്കി.
സ്കൂളിലെ ഒൻമ്പതാം ക്ലാസ്സ് വിദ്യാർഥികളായ അഭിലാഷ്, അഭിജിത് എന്നിവരാണ് ഇരട്ട ആവേശത്തിൽ തട്ടിൽ കയറിയത്.തന്റെ രണ്ടു കുട്ടികൾക്കും ഒരേ വേദിയിൽ കലോത്സവത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇവരുടെ അമ്മയും പറയുന്നു..
കഴിഞ്ഞ വർഷം കോവിഡ് കാരണം മത്സരം ഇല്ലാതിരുന്നതിനാൽ സംഘത്തിന്റെ ആദ്യത്തെ കലോത്സവമാണ് ഇന്ന് നടന്നത്. അലക്സ് താലൂക്കാരന്റെ ശിക്ഷണത്തിൽ ആറു മാസത്തെ പരിശീലനത്തിലൂടെയാണ് ഇവർ തട്ടിൽ കയറിയത്.എ ഗ്രേഡോടെ വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് പരിശീലകനും സ്കൂളിലെ പ്രധാന അധ്യാപികയായ മിനിയും മത്സരാർത്ഥികളുടെയും വിശ്വാസം.
Double Presence in Chavittu Natak : Vijayamurappich Cherthala Holy Family Higher Secondary School