ഒഴിവ് കാലത്തിന്റെ ഓർമ്മക്ക്; കോന്നിയിലെ കുട്ടികളുടെ നാടകം പ്രക്ഷേക ശ്രദ്ധ നേടി

ഒഴിവ് കാലത്തിന്റെ ഓർമ്മക്ക്; കോന്നിയിലെ കുട്ടികളുടെ  നാടകം പ്രക്ഷേക ശ്രദ്ധ നേടി
Jan 6, 2023 02:11 PM | By Kavya N

കോഴിക്കോട് : ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ കോന്നി ഗവ. ഹയർ സെക്കൻഡറിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച " ഒഴിവ് കാലത്തിന്റെ ഓർമ്മക്ക് " എന്ന നാടകം നാടക സ്നേഹികളുടെ കൈയടി നേടി. തെരഞ്ഞെ പ്രമേയം കുട്ടികളുമായി ബന്ധപ്പെട്ടതായിരുന്നു.

നഷ്ടപ്പെടുന്ന ബാല്യത്തിന്റെ വേദനകൾ നാടകം ചിത്രീകരിക്കുന്നു. രക്ഷിതാക്കളുടെ അമിതമായ ഇടപെടൽ കാരണം കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളാണ് നാടകത്തിൽ അവതിരിപ്പിക്കുന്നത്. മുത്തശ്ശിയിൽ നിന്നും ബോർഡിoഗ് സ്കൂളിലേക്ക് പറിച്ച് നടുന്ന കുട്ടിയുടെ ജീവിതം അവസാനം ദുരന്തിൽ സഹായിക്കുന്നതാണ് നാടകം പറയുന്ന കഥ.

വിദ്യാർത്ഥികളായ നദീന നിസാർ , അയന, ഹന്ന, അസ്ന , ഷാഫി , അരവിന്ദ് , അസ് ലം , മഹാദേവ് , ഷഹ് ന എന്നിവരാണ് നാടകത്തിൽ അഭിനയിച്ചത്. കെ പി എ എസ് സി കലേഷ് രചിച്ച നാടകം അധ്യാപകനായ സന്തോഷ് കുമാറാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്. 2015 ൽ ഹയർ സെക്കൻഡറി വിഭാഗത്തിലും ഒരു തവണ ഹൈസ്കൂൾ വിഭാഗത്തിലും എ ഗ്രേഡ് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

In memory of the free time; Children's dramas in Konni have gained international attention kerala state school kalotsavam 2023

Next TV

Related Stories
Top Stories