കോഴിക്കോട്: 61ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എക്സൈസ് വകുപ്പിന്റെ ഗോൾ ചലഞ്ച് ശ്രദ്ധേയമായി. വിമുക്തി ഗോൾ ചലഞ്ച് എന്ന ശീർഷകത്തിലായിരുന്നു പരിപാടി. ജീവിതമാണ് ലക്ഷ്യം ലഹരി അല്ല എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സ്കൂൾ കലോത്സവത്തിലെ വേദി മൂന്നായ തളി സ്കൂൾ മൈതാനത്ത് വെച്ചായിരുന്നു പരിപാടി.
ഉദ്ഘാടനം കോഴിക്കോട് സി ഐ ശരത് ബാബു നിർവഹിച്ചു. ബെഞ്ചമിൻ എ ജെ (അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ കോഴിക്കോട്) ആർട്ടിസ്റ്റ് അഞ്ചു അരവിന്ദ്, എക്സൈസ് ഇൻസ്പെക്ടർ സി മുഹമ്മദ്, പ്രിവന്റ്റ്റീവ് ഓഫീസർ ഹാരിസ്, ഷാജു.സി.പി. സി.ഇ.ഒ, ജലാലുദ്ദീൻ, ഷാജു, ഷബീർ, ഷഫീഖലി,സന്ദീപ്, ബിബിനീഷ്,ഷിജി പങ്കെടുത്തു. കുട്ടികൾ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ ഗോൾ ചലഞ്ചിൽ പങ്കെടുത്തു.
സമൂഹത്തെ കാർന്നു തിന്നുന്ന രാസ ലഹരിയുടെ മായാവലയത്തിൽ നിന്നും മുക്തമാക്കാൻ കേരള എക്സൈസ് വകുപ്പ് നടത്തിയ വിമുക്തി ഗോൾ ചലഞ്ച് എന്തുകൊണ്ടും ശ്രദ്ധേയമായി. വൻ സ്വീകാര്യതയാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് നിരവധി പേരാണ് ഗോളടിച്ചുകൊണ്ട് ഗോൾ ചലഞ്ചിൽ പങ്കെടുത്തത്.
Mukti Goal Challenge; Notably the Excise Department kerala state kalotsavam 20203