കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനം ആവേശമായി തുടരുന്നു. കേരളീയ തനത് പാരമ്പര്യ കലയായ ഭരതനാട്യം ദർശിക്കുവാൻ നിരവധി പേരാണ് കാലത്ത് മുതൽ തന്നെ എത്തിയത്. വേദി മൂന്ന് കൂടല്ലൂർ, സാമൂതിരി സ്കൂൾ ഗ്രൗണ്ടിലായിരുന്നു മത്സരം ആരംഭിച്ചത്.
ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരത്തോടെയായിരുന്നു ആരംഭം കുറിച്ചത്. ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ചു ശിവഗംഗ ശ്രീകാന്ത് ചുവട് വെച്ചു. ഗവ: ഗേൾസ് എച്ച് എസ് എസ് ചേർത്തല പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.
സന്ധ്യാ രാജേന്ദ്രനും മകളായ ആർഎൽബി ചന്ദ്ര രാജേന്ദ്രനും ചേർന്നാണ് ശിവഗംഗയെ പരിശീലിപ്പിച്ചത്. ഒപ്പന, നാടകം, ഗ്രൂപ്പ് ഡാൻസ്, ലളിതഗാനം തുടങ്ങിയ മത്സര ഇനങ്ങളിലും സ്കൂൾ പങ്കെടുക്കുന്നുണ്ട്. ശ്രീകാന്ത് ആണ് ശിവഗംഗയുടെ അച്ഛൻ. അമ്മ:സുജാത സഹോദരൻ: ശിവനാരായണൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
Alappuzha with certainty; Bharatanatyam Simple for Sivaganga kerala state kalotsavam 2023