കോഴിക്കോട്: 61-ാമത് സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനമായ വെള്ളിയാഴ്ച ദിവസം കോഴിക്കോട് ജില്ലയിലെ സിബിഎസ്ഇ വിദ്യാർത്ഥികൾക്കും ഐസിഎസ്ഇ വിദ്യാർത്ഥികൾക്കും അവധി പ്രഖ്യാപിക്കാത്തത് പ്രയാസത്തിലാക്കി. ഏഷ്യയിലെ ഏറ്റവും വലിയ മേളയാണെന്ന വകാശപ്പെടുന്ന സംസ്ഥാന കലോത്സവം കാണുവാനുള്ള ഒരു സമയം പോലും ഇവർക്ക് കിട്ടിയിട്ടില്ല.
ഇന്നലെയായിരുന്നു കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി എന്ന പ്രഖ്യാപനം നടത്തിയത്. ഇത് അറിഞ്ഞ ഉടനെ സിബിഎസ്ഇ ഐസിഎസ്ഇ വിദ്യാർത്ഥികളും ആഹ്ലാദത്തിലായിരുന്നു. പക്ഷേ അവരുടെ സന്തോഷം ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവസാനിച്ചു. രാവിലെ വിദ്യാർത്ഥികളെ കയറ്റുവാൻ വേണ്ടി സ്കൂൾ ബസ് വന്നപ്പോഴായിരുന്നു ഇന്ന് സ്കൂൾ ഉള്ള വിവരം വിദ്യാർത്ഥികൾ അറിഞ്ഞത്.
ഈയൊരു വിഷമം രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഒരേപോലെ ബാധിച്ചു. ഇന്നത്തെ ദിവസം കലാമേളയുടെ ഏറ്റവും മികച്ച പരിപാടികൾ ഉള്ള ഒരു ദിവസമായിരുന്നു.
കലോത്സവം കാണുവാനും ആസ്വദിക്കുവാനുള്ള ഇതര സിലിബസ് വിദ്യാർത്ഥികൾക്കുള്ള അവസരമാണ് ഇതിലൂടെ നിഷേധിക്കപ്പെട്ടത്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂട്ടത്തിന്റെയും സംസ്ഥാന സർക്കാരിന്റെ ശ്രദ്ധ ഉടൻ പതിയു മെന്നാണ് പ്രതീക്ഷിക്കുന്നത്.
Holiday only for Kerala; CBSE students can't see the arts festival kerala state kalotsavam 2023