പെൺകുട്ടികളുടെ ദഫ് മുട്ടിന് അനുമതി വേണം ; പ്രതിഷേധ ദഫ് മുട്ട്

പെൺകുട്ടികളുടെ ദഫ് മുട്ടിന് അനുമതി വേണം ; പ്രതിഷേധ ദഫ് മുട്ട്
Jan 5, 2023 11:31 PM | By Kavya N

കോഴിക്കോട്: പെൺകുട്ടികളുടെ ദഫ് മുട്ടിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കലോത്സവ വേദിയിൽ പ്രതിഷേധം. ഫോൽക്ക് ആർട്സ് കൾച്ചറൽ ഫോറം എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 1992 ലാണ് ആദ്യമായി പെൺകുട്ടികളുടെ ദഫ് മുട്ടിന് ജനറൽ വിഭാഗത്തിൽ മത്സരം നടന്നത്.

അനുമതി നൽകിയ കലോത്സവത്തിൽ പെൺകുട്ടികളുടെ സoഘമാണ് ഒന്നാമത് എത്തിയത്. 92 ൽ തിരൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ പൊന്നാനി ഗേൾസ് ഹൈസ്കൂളിലെ പെൺകുട്ടികളാണ് മിന്നും വിജയം കരസ്ഥമാക്കിയത്. തുടർന്നുള്ള വർഷങ്ങളിൽ പെൺകുട്ടികളുടെ മത്സരങ്ങൾക്ക് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.

92 ന് ശേഷം പെൺകുട്ടികളുടെ ദഫ് മുട്ടിന് അനുമതി നിഷേധിച്ചതിന് ശേഷം വിവിധ കോണുകളിൽ നിന്ന് ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് 2020 ൽ ഫോൽക്ക് ആർട്സ് കൾച്ചറൽ ഫോറം എന്ന സംഘടനയുടെ രൂപീകരണത്തിന് ഇടയാക്കിയത്.

Girls' thump should be allowed; Protest thump mutt kerala state kalotsavam 2023

Next TV

Related Stories
Top Stories