വേദികളിൽ 9 ന് തിരശീല ഉയർന്നു; കണ്ണൂർ മുന്നിൽ, പിറകെ ആതിഥേയരായരും

വേദികളിൽ 9 ന് തിരശീല ഉയർന്നു; കണ്ണൂർ മുന്നിൽ, പിറകെ ആതിഥേയരായരും
Jan 4, 2023 10:52 AM | By Susmitha Surendran

കോഴിക്കോട് : 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസം 60 ഇനങ്ങൾ പൂർത്തിയായി. ഇതു വരെ 232 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 226 പോയിന്‍റുമായി രണ്ടാമത്.

221 പോയിന്‍റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയൻ്റുള്ള തൃശൂർ നാലാം സ്ഥാനത്താണ്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 21 എണ്ണമാണ് പൂര്‍ത്തിയായത്.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 29, ഹൈസ്‌കൂള്‍ അറബിക് - 19ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19ല്‍ നാല് എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങൾ.

രണ്ടാം ദിനമായ ഇന്ന് 59 മത്സരങ്ങൾ വേദി കയറും. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്കൂൾ വിഭാഗം മിമിക്രി, ലളിത ഗാനം.. തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക.

എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങൾ ആരംഭിച്ചു . ആദ്യ ദിവസത്തെ പല മത്സരങ്ങളും സമയക്രമം തെറ്റി ആരംഭിച്ചതോടെ വളരെ വൈകിയാണ് വേദികൾ ഉറങ്ങിയത്.

60 items were completed on the first day of the 61st State School Arts Festival.

Next TV

Related Stories
Top Stories