കോഴിക്കോട്:പ്രായാധിക്യത്താൽ വൃദ്ധ സദനത്തിൽ കൊണ്ടുവിട്ട മാതാവിൻ്റെ വേർപാടിൻ്റെ കഥ രചിച്ച് റിഫ്ന ഫാത്തിമ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം അറബിക് കഥാരചനയിൽ എ ഗ്രേഡ് നേടിയ ഈ മിടുക്കി കോഴിക്കോട് ജില്ലക്ക് അഭിമാനമായി.
താമരശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയായ റിഫ്ന ഫാത്തിമ ഒന്നാം ക്ലാസ് മുതൽ അറബിക് കലോത്സവത്തിൽ പങ്കെടുക്കുകയും, യുപി ക്ലാസുകളിൽ വച്ച് ജില്ലാതലത്തിൽ വരെ എത്തുകയും ചെയ്തിരുന്നു. അറബി ഭാഷയെ പ്രത്യേകമായി ഇഷ്ടപ്പെടുന്ന ഈ വിദ്യാർത്ഥിനിയുടെ നേട്ടം അഭിമാനകരമാണ്.
ഏഴാം ക്ലാസ്സിൽ യു.എസ്.എസ് സ്കോളർഷിപ്പും, എട്ടാം ക്ലാസിൽ നിന്ന് ജില്ലയിൽ മൂന്നാം റാങ്കോടെ NMMS സ്കോളർഷിപ്പും നേടിയിട്ടുണ്ട്. കാന്തപുരം പണിക്കത്ത് കണ്ടി ജാബിറിന്റെയും റസീനയുടെയും മകളാണ്. മുഹമ്മദ് റിഷാൻ ഏക സഹോദരനാണ്. ഇക്കഴിഞ്ഞ വടകര ജില്ല റവന്യൂ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന കലോത്സവത്തിൽ അർഹത നേടിയത്. ഹയർസെക്കൻഡറി വിഭാഗം അറബിക് അധ്യാപകനായ അബ്ദുൽ അസീസ് മാസ്റ്ററുടെ ശിക്ഷണത്തിലാണ് ഈ ഒരു മികച്ച നേട്ടം കൈവരിക്കാൻ വേണ്ടി സാധിച്ചത്
Mother's separation; Kathana Katha is written by Rifna