മണ്ണിൽ വിരിഞ്ഞ വിസ്മയം; കോഴിക്കോടിന്റെ ചരിത്ര മോതി ചിത്രകലാ ക്യാമ്പ്

മണ്ണിൽ വിരിഞ്ഞ വിസ്മയം; കോഴിക്കോടിന്റെ ചരിത്ര മോതി ചിത്രകലാ ക്യാമ്പ്
Jan 3, 2023 09:05 PM | By Kavya N

കോഴിക്കോട് : 61മത്തെ കേരള സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വളരെ വ്യത്യസ്തതയോടെ വിസ്മയം തീർത്തിരിക്കുകയാണ് 61 ചിത്രകാരന്മാർ.കോഴിക്കോട് ജില്ലയിൽ നിന്നുള്ള 61 ചിത്രകലാകാരന്മാർ ആണ് 'അതിരാണി പാട'ത്ത് മൺചിത്രം ഒരുക്കിയത്.കോഴിക്കോടിന്റെ കലയും ചരിത്രവും ചരിത്രകാരന്മാരെയും മറ്റും നിറച്ചാർത്തില്ലാതെ മണ്ണിൽ വിരിഞ്ഞിരിക്കുകയാണ്.

വെറും മണ്ണ് കരുതേണ്ട, ചരിത്രമുറങ്ങുന്ന അത്രക്കേറെ പെരുമയുള്ള മണ്ണ് കൊണ്ടാണ് ഈ ചിത്രങ്ങളൊക്കെയും ഒരുക്കിയത്.ഗാന ഗന്ധർവ്വൻ യേശുദാസിൽ തുടങ്ങി ക്യാപ്റ്റൻ വിക്രത്തിൽ അവസാനിക്കുന്ന 61 മൺച്ചിത്രങ്ങൾ. അതും ചിത്രങ്ങൾ വരച്ചു തീർത്തത് വീരേന്ദ്രകുമാർ, സി എച്ച് മുഹമ്മദ് കോയ, ഗുരു ചേമഞ്ചേരി എന്നീ മഹത് പ്രതിഭകൾ ജനിച്ചു വളർന്ന വീട്ടിലെ മണ്ണുകൊണ്ടും.

അത്രയ്ക്ക് ചരിത്രങ്ങൾ അടങ്ങിയ ചിത്രങ്ങളാണ് ക്യാൻവാസിൽ തീർത്തത് .61 പൊതുവിദ്യാലയങ്ങളിലെ 61 അധ്യാപകർ 61 ചിത്ര സംഭവങ്ങൾ... 61ആം കേരള കലോത്സവത്തിന് മാറ്റേറെയാണ്.. മണ്ണിനെ അറിഞ്ഞ് കലയെ തിരിച്ചറിഞ്ഞ് ചരിത്രത്തെ സാക്ഷിയാക്കിയ വരകൾ... ഇനിയുള്ള നാളുകളിൽ ഈ ചരിത്ര വരകളും കലോത്സവ മാമാങ്കത്തിന് സാക്ഷികളാവും..

A wonder that bloomed in the soil: Kozhikode's historic Moti Chitrakala Camp

Next TV

Related Stories
Top Stories