കോഴിക്കോട് :കോവിഡ് മഹാമാരിയുടെ ഭീഷണിയിലും ആശങ്കയിലും പ്രതിസന്ധിയിലായ ടൂറിസം വ്യവസായത്തിന് കോഴിക്കോട് നടക്കുന്ന 61മത് സ്കൂൾ സംസ്ഥാന കലോത്സവം കരുത്തേകും.കോഴിക്കോട് കലോത്സവം മലബാറിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ പ്രതീക്ഷകൾ നൽകുകയാണ്.
ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്കായി കോഴിക്കോട് എത്തിയ സഞ്ചാരികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിനായി ഇവിടെ ചെലവഴിക്കുന്നു. എന്നതാണ് ഇത്തവണത്തെ പ്രത്യേകത . മാനാഞ്ചിറ , കോഴിക്കോട് ബീച്ച് തുടങ്ങിയ പ്രദേശങ്ങൾ ഇതിനായി നേരത്തെ തന്നെ അണിത്ത് ഒരുങ്ങിയിട്ടുണ്ട്.
ദീപാലകൃതമായ തെരുവുകൾ ആഘോഷരാവുകളെ കൂടുതൽ വർണ്ണാഭമാകുകയാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിലും ടൂറിസം വകുപ്പിന്റെ ചുമതുള്ള മന്ത്രി എന്ന നിലയിലും മന്ത്രി മുഹമ്മദ് റിയാസ് കലോത്സവത്തിന്റെ ഓരോ നീക്കങ്ങളും വിലയിരുത്തുവാൻ മുൻനിരയിലുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവം എന്ന നിലയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തെ ടൂറിസം മാപ്പിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.
ഡിസംബർ അവസാനവാരം മുതൽ ആയിരക്കണക്കിന് സഞ്ചാരികളാണ് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്ന ഇരിങ്ങൽ സർഗാലയ ഫെസ്റ്റിനൊപ്പം സംസ്ഥാന സ്കൂൾ കലോത്സവം കൂടി ടൂറിസം മാപ്പിലേക്ക് ഇടം പിടിക്കുന്നതോടെ 2003 ജില്ലയിലെ ടൂറിസം വ്യവസായത്തിന് ശുഭകരമാകും. കോഴിക്കോടിന്റെ തനത് വിഭവങ്ങളായ കോഴിക്കോടൻ ഹൽവ , കോഴിക്കോട് ബിരിയാണി തുടങ്ങിയവ കലയുടെ സ്വർഗ്ഗവസന്തം തേടിയെത്തുന്നവർക്ക് പ്രിയങ്കരമാവും എന്ന് ഉറപ്പാണ്.
Festival nights for Kozhikode; Kalothsavam will strengthen the tourism sector