സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നു; ശ്രദ്ധ വേണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നു; ശ്രദ്ധ വേണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
Dec 3, 2022 07:07 PM | By Nourin Minara KM

തിരുവനന്തപുരം : സംസ്ഥാനത്ത് ചില ഭാഗങ്ങളില് ചെങ്കണ്ണ് റിപ്പോര്ട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണ്ണമാകാനും സാധ്യതയുണ്ട്.

മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ ചെങ്കണ്ണ് ഉണ്ടാകുമ്പോൾ സ്വയം ചികിത്സ പാടില്ല. ചെങ്കണ്ണുണ്ടായാൽ നേത്ര രോഗ വിദഗ്ധന്റെ സേവനം തേടണം. സർക്കാർ ആശുപത്രികളിൽ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. മാത്രമല്ല ആശാവർക്കർമാരുടെയും ജെപിഎച്ച്എന്മാരുടേയും സേവനവും ലഭ്യമാണ്.

ഇവർ വീടുകളിൽ പോയി മറ്റ് രോഗങ്ങൾ അന്വേഷിക്കുന്നതോടൊപ്പം ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിച്ചു വരുന്നു. രോഗലക്ഷണമുള്ളവർക്ക് ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതാണ്. കൂടാതെ ഈ രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധവും നൽകുന്നതുമാണെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് ചെങ്കണ്ണ് കണ്ണിൽ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാൽ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങൾ കണ്ണ് ചുവപ്പ്, അമിത കണ്ണുനീര്, കൺപോളകളിൽ വീക്കം, ചൊറിച്ചിൽ , പഴുപ്പ്, രാവിലെ എഴുന്നേൽക്കുമ്പോൾ പഴുപ്പ് കാരണം കണ്ണ് തുറക്കാൻ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണം.

എത്ര ദിവസം വിശ്രമിക്കണം ചെങ്കണ്ണ് ബാധിച്ചാൽ സാധാരണ ഗതിയിൽ 5 മുതൽ 7 ദിവസം വരെ നീണ്ടു നിൽക്കാം . രോഗം സങ്കീർണ്ണമായാൽ 21 ദിവസം വരേയും നീണ്ടുനിൽക്കാം . ചെങ്കണ്ണ് ബാധിച്ചാൽ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിർദ്ദേശ പ്രകാരം ചികിത്സ തേടണം. രോഗമുള്ള കുട്ടികളെ സ്കൂളിൽ വിടരുത്. കുട്ടികൾ ഉൾപ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ ചെങ്കണ്ണ് ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാൻ സാധ്യതയുണ്ട്. ഈ പ്രതലങ്ങളിൽ രോഗമില്ലാത്തയാൾ സ്പർശിച്ചാൽ അതുവഴി രോഗാണുക്കൾ കണ്ണിലെത്താൻ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളിൽ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പർ , പുസ്തകം, തൂവാല, സോപ്പ്, ടവ്വൽ മുതലായവ മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല.

Red eye is reported in some parts of the state; Health Minister Veena George wants attention

Next TV

Related Stories
#VSSunilkumar|  സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് വി.എസ് സുനില്‍ കുമാര്‍

Apr 26, 2024 09:02 AM

#VSSunilkumar| സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് വി.എസ് സുനില്‍ കുമാര്‍

ബി.ജെ.പി പ്രവർത്തകർ വിതരണം ചെയ്ത പണത്തിന്‍റെ ഉറവിടം...

Read More >>
#pinarayivijayan | ഇപി ജാഗ്രത പുലർത്തിയില്ല, കൂട്ട് കെട്ട് ശ്രദ്ധിക്കണമായിരുന്നു - പിണറായി വിജയൻ

Apr 26, 2024 08:43 AM

#pinarayivijayan | ഇപി ജാഗ്രത പുലർത്തിയില്ല, കൂട്ട് കെട്ട് ശ്രദ്ധിക്കണമായിരുന്നു - പിണറായി വിജയൻ

കൂട്ട് കെട്ട് ശ്രദ്ധിക്കണമായിരുന്നു വെന്നും മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#PinarayiVijayan |വീട്ടിൽ നിന്ന് കാൽനടയായി ബൂത്തിലേക്ക്, നീണ്ട ക്യൂവിൽ അൽപനേരം, സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

Apr 26, 2024 08:40 AM

#PinarayiVijayan |വീട്ടിൽ നിന്ന് കാൽനടയായി ബൂത്തിലേക്ക്, നീണ്ട ക്യൂവിൽ അൽപനേരം, സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

ബൂത്തിൽ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്....

Read More >>
#LokSabhaElection2024 |പത്തനംതിട്ടയിലെ ബൂത്തിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം

Apr 26, 2024 08:29 AM

#LokSabhaElection2024 |പത്തനംതിട്ടയിലെ ബൂത്തിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം

കഴിഞ്ഞ തവണ നടത്തിയ വന്‍ മുന്നേറ്റത്തിന്‍റെ തനിയാവർത്തനമാണ് യുഡിഎഫിന്‍റെ...

Read More >>
#PKKunhalikutty |സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും -  കുഞ്ഞാലിക്കുട്ടി

Apr 26, 2024 08:24 AM

#PKKunhalikutty |സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും - കുഞ്ഞാലിക്കുട്ടി

പൊന്നാനിയിലും സമാന ഭൂരിപക്ഷം സമദാനിക്ക് ലഭിക്കും. പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം...

Read More >>
#vdsatheesan |  വ്യാജ വാർത്താകാർഡ്; ഡിജിപിക്ക് പരാതി നൽകി വി.ഡി സതീശൻ

Apr 26, 2024 08:09 AM

#vdsatheesan | വ്യാജ വാർത്താകാർഡ്; ഡിജിപിക്ക് പരാതി നൽകി വി.ഡി സതീശൻ

വാർത്താകാർഡ് വ്യാജമായി സൃഷ്ടിച്ചതാണെന്ന് മനോരമ ഓൺലൈനും...

Read More >>
Top Stories