Nov 30, 2022 07:23 PM

വടകര : കടലലകൾ പോലെ ആഞ്ഞുവീശിയ കാലാമാമാങ്കം മറ്റൊരു കടത്തനാടൻ ചരിത്രമാകും. കളരിയുടെ നാട്ടിൽ കലാപ്രതിഭകൾ നാളെ ഉപചാരം ചൊല്ലി പിരിയും.സാമൂദിരിയുടെ തലസ്ഥാനത്ത് വീണ്ടും സംഗമിക്കാൻ. മത്സരാർഥികൾ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ കൗമാര മാമാങ്കത്തിന് നാളെ രാത്രി വൈകി തിരശീല താഴും.


പതിവില്ലാത ജനസഞ്ചയത്തിനാണ് കടത്തനാടിൻ്റെ തലസ്ഥാന നഗരി സാക്ഷിയായത്. കൗമാര പ്രതിഭകള്‍ മാറ്റുരുച്ച ജില്ലാ കലോത്സവ വേദികളില്‍ മൂന്നാം ദിനവും ആവേശം നിറഞ്ഞ പ്രകടനങ്ങള്‍. ടൗണ്‍ഹാളില്‍ പുരാണ കഥകളെ ആസ്പദമാക്കി നടന്ന സംസ്കൃത നാടകവും സംസ്ക്രിത പദ്യം ചൊല്ലലും കാണികളുടെ മനം കവര്‍ന്നു.


മകാലിക വിഷയങ്ങളിലൂടെ നാടോടി നൃത്തം നിറഞ്ഞാടി. സെന്റ് ആന്റണിന് സ്‌കൂള്‍ ഹാളിൽ അരങ്ങേറിയ മോഹിയാട്ട മത്സരവും ആസ്വാദക മനം നിറച്ചു. യശോദയും കണ്ണനും മോഹിനിയാട്ട മത്സരത്തിലെ പ്രധാന പ്രമേയങ്ങളായി.


എസ് ജി എം എം എസ് ബി സ്കൂളിൽ നടന്ന സംസ്ക്രിതം പദ്യം ചൊല്ലലിലും നിറഞ്ഞ സദസ്സിൽ അരങ്ങേറി. ബി ഇ എം സ്കൂളിൽ നടന്ന മോണോ ആക്ട് മിമിക്രി മത്സരങ്ങള്‍ സമകാലിക വിഷയങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി.


ഹൈസ്‌കൂള്‍ - ഹയര്‍ സെക്കൻഡറി വിഭാഗം കഥകളി, ചാക്യാർകൂത്ത്, വീണ, ഭരതനാട്യം, സംഘഗാനം, അക്ഷരശ്ലോകം, ഓടകുഴൽ, മാർഗം കളി, ദേശഭക്തി ഗാനം, ബാന്റ് മേളം, ദഫ് മുട്ട് മാര്‍ഗംകളി, സംസ്‌കൃത നാടകം, നാടന്‍പാട്ട്, തുടങ്ങിയ മത്സരങ്ങള്‍ കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് വേദിയിലെത്തും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം എം.പി. കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. എം എൽ എ കെ .കെ . രമ അധ്യക്ഷയാവും.

To-morrow will be divided over upachara; Kalotsava Mamangam will become the history of Kadattanadu

Next TV

Top Stories