തിരുവനന്തപുരം: വഞ്ചിയൂരില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. നേമം സ്വദേശി ശ്രീജിത്തനാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സ്ത്രീയെ ശ്രീജിത്തന്‍ ആക്രമിച്ചത്.

ബൈക്കിലെത്തിയ ശ്രീജിത്തന്‍ സ്ത്രീയെ ആക്രമിച്ച് നിലത്ത് തള്ളിയിടുകയായിരുന്നു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് വഞ്ചിയൂരില്‍ ആക്രമിക്കപ്പെട്ടത്.
The man who attacked the woman who went for a walk in Vanjiyur was arrested.
