ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശം; കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ

 ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശം; കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ
Nov 17, 2022 02:45 PM | By Vyshnavy Rajan

കണ്ണൂർ : ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശങ്ങളാൽ വിവാദത്തിലായ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ. നെഹ്റുവിനെ തള്ളിപ്പറഞ്ഞ് ആർ എസ് എസിനെ ന്യായീകരിക്കുന്ന സുധാകരൻ കോൺഗ്രസിന്റെ അന്തകനെന്നാണ് കണ്ണൂർ ഡിസിസി ഓഫീസ് റോഡിൽ സ്ഥാപിച്ച പോസ്റ്ററിലുള്ളത്.

സേവ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്ന പേരിലാണ് ഡിസിസി ഓഫീസ് റോഡിൽ ബോർഡ് സ്ഥാപിച്ചത്. എന്നാൽ കൂടുതൽ ശ്രദ്ധ ലഭിച്ചതോടെ ബോർഡ് പിന്നീട് അപ്രത്യക്ഷമായി.

ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനക്ക് പിന്നാലെ ആർഎസ്എസിന്റെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി സുധാകരന്റെ ഭാഗത്ത് നിന്നുമുണ്ടായത് കോൺഗ്രസിന് വലിയ ആഘാതമാണുണ്ടാക്കിയത്.

സുധാകരന്റെ മൃതു ആർഎസ്എസ് സമീപനം യുഡിഎഫിനുള്ളിലും വലിയ തോതിൽ വിമർശനം സൃഷ്ടിച്ചു. മുസ്ലിം ലീഗടക്കമുള്ള ഘടകകക്ഷികളും സുധാകരനെതിരെ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം കൈവിട്ടതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ തനിക്കെതിരായ പടയൊരുക്കം ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷ പദം ഒഴിയാനുള്ള സന്നദ്ധത കെ സുധാകരന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.

പാര്‍ട്ടിയും പ്രതിപക്ഷ നേതാവും രണ്ട് ദിശയിലാണ് നീങ്ങുന്നതെന്ന് രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ കെ സുധാകരന്‍ വ്യക്തമാക്കി. ഘടകകക്ഷികള്‍ പരസ്യ വിമർശനവുമായി രംഗത്ത് വരുന്നതിന് പിന്നിലും പാര്‍ട്ടിയിലെ അനൈക്യം കാരണമാണ്. മാത്രമല്ല ആരോഗ്യപ്രശ്നങ്ങളും ഒരു പരിധി വരെ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് സുധാകരന്‍ സൂചിപ്പിച്ചതായാണ് വിവരം.

കത്ത് വിവാദമായതോടെ കത്തയച്ചിട്ടില്ലെന്ന് സുധാകരന്‍ വാര്‍ത്താ കുറിപ്പിറക്കി. ഭാവനാ സൃഷ്ടി മാത്രമാണെന്നാണ് സുധാകരന്‍റെ പ്രതികരണം. പക്ഷേ കത്ത് വിവാദം കൂടി ഉയർന്നതോടെ സതീശനോട് ഇടഞ്ഞ് നിൽക്കുന്ന രമേശ ് ചെന്നിത്തല സുധാകരന് പിന്തുണച്ച് രംഗത്തെത്തി. ഇതോടെ രംഗം മാറുന്നുവെന്ന് മനസിലാക്കി സതീശനും അയഞ്ഞു. '

Reference to RSS; Poster against K Sudhakaran in Kannur

Next TV

Related Stories
#KMuralidharan | മുസ്ലിം ലീഗിന് അഞ്ചോ ആറോ ലോക്‌സഭാ സീറ്റിന് അർഹതയുണ്ടെന്ന് കോൺഗ്രസ് എംപി - കെ മുരളീധരൻ

Feb 21, 2024 12:01 PM

#KMuralidharan | മുസ്ലിം ലീഗിന് അഞ്ചോ ആറോ ലോക്‌സഭാ സീറ്റിന് അർഹതയുണ്ടെന്ന് കോൺഗ്രസ് എംപി - കെ മുരളീധരൻ

കേസ് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മന്ത്രിസഭയിൽ ഉണ്ടായിരുന്നവര്‍ക്കേ അറിയൂവെന്നും അദ്ദേഹം...

Read More >>
#bhupenderyadav | കേന്ദ്ര വനംമന്ത്രി വയനാട്ടിൽ വരുന്നത് രാഹുല്‍ ഗാന്ധിക്കെതിരെ പറയാൻ, സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം -യുഡിഎഫ്

Feb 21, 2024 09:41 AM

#bhupenderyadav | കേന്ദ്ര വനംമന്ത്രി വയനാട്ടിൽ വരുന്നത് രാഹുല്‍ ഗാന്ധിക്കെതിരെ പറയാൻ, സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം -യുഡിഎഫ്

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ വ​യ​നാ​ട് ജി​ല്ല​യി​ൽ ഇ​ന്നു സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ്ര...

Read More >>
#CPIM | സിപിഐഎമ്മിന്റെ മുഖങ്ങൾ ആരെല്ലാം?; അന്തിമ തീരുമാനം ഇന്ന്

Feb 21, 2024 08:45 AM

#CPIM | സിപിഐഎമ്മിന്റെ മുഖങ്ങൾ ആരെല്ലാം?; അന്തിമ തീരുമാനം ഇന്ന്

ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒറ്റ പേരിലേക്ക്...

Read More >>
#KSurendran | 'ഉച്ച ഭക്ഷണം എസ്.സി- എസ്.ടി നേതാക്കള്‍ക്കൊപ്പം'; വിവാദമായി കെ.സുരേന്ദ്രന്‍റെ കേരള പദയാത്ര പോസ്റ്റർ

Feb 20, 2024 11:03 PM

#KSurendran | 'ഉച്ച ഭക്ഷണം എസ്.സി- എസ്.ടി നേതാക്കള്‍ക്കൊപ്പം'; വിവാദമായി കെ.സുരേന്ദ്രന്‍റെ കേരള പദയാത്ര പോസ്റ്റർ

അതേസമയം തുഷാർ വെള്ളാപ്പള്ളിയുടെ ചിത്രം പോസ്റ്ററിലും ഫ്ലക്സിലും ഇല്ലാത്തതിന്‍റെ പ്രതിഷേധത്തിലാണ് ബിഡിജെഎസ്. കോഴിക്കോട്ടെ പൊതുയോഗത്തിൽ നിന്ന്...

Read More >>
#soniagandhi | സോണിയഗാന്ധി രാജ്യസഭയിലേക്ക്; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Feb 20, 2024 08:32 PM

#soniagandhi | സോണിയഗാന്ധി രാജ്യസഭയിലേക്ക്; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കാല്‍നൂറ്റാണ്ടു കാലത്തെ ലോക്‌സഭാ അംഗത്വത്തിന് വിരാമമിട്ടുകൊണ്ടാണ് സോണിയ രാജ്യസഭയിലേക്ക്...

Read More >>
#MallikarjunKharge | ബിജെപി 100 സീറ്റു പോലും തികയ്ക്കില്ല, കാത്തിരിക്കുന്നത് വൻ തോൽവി: പ്രവചനവുമായി മല്ലികാർജുൻ ഖർഗെ

Feb 20, 2024 05:04 PM

#MallikarjunKharge | ബിജെപി 100 സീറ്റു പോലും തികയ്ക്കില്ല, കാത്തിരിക്കുന്നത് വൻ തോൽവി: പ്രവചനവുമായി മല്ലികാർജുൻ ഖർഗെ

ഇന്നലെ ഭാരത് ജോഡോ ന്യായ് യാത്ര അമേഠിയിൽ പ്രവേശിച്ചപ്പോൾ തന്നെ നാലുദിവസത്തെ മണ്ഡല പര്യടനത്തിനായി സ്മൃതി ഇറാനി അമേഠിയിൽ എത്തിയിരുന്നു. രാഹുലിനെ...

Read More >>
Top Stories