വാട്ട്സ്ആപ്പ് തിരിച്ചെത്തി; പണിമുടക്കിയത് രണ്ട് മണിക്കൂറോളം

വാട്ട്സ്ആപ്പ് തിരിച്ചെത്തി; പണിമുടക്കിയത് രണ്ട് മണിക്കൂറോളം
Oct 25, 2022 02:41 PM | By Vyshnavy Rajan

മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് തകരാര്‍ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് 12ന് ശേഷമാണ് ആഗോള വ്യാപകമായി തന്നെ വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടത്.

എന്നാല്‍ പലയിടത്തും ഇപ്പോഴും വാട്ട്സ്ആപ്പ് പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നാണ് എഎന്‍ഐ പറയുന്നത്.

ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിന് അടുത്ത് സമയം എടുത്താണ് വാട്ട്സ്ആപ്പില്‍ പലര്‍ക്കും വീണ്ടും സന്ദേശം അയക്കാനും, സന്ദേശങ്ങള്‍ സ്വീകരിക്കാനും കഴിഞ്ഞത്.

ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്നം നേരിടുന്ന 70 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് ഈ സമയത്ത് പ്രശ്നമായി പറഞ്ഞത്. 24 ശതമാനത്തോളം പേര്‍ വാട്ട്സ്ആപ്പ് ആപ്പിന് തന്നെ പ്രശ്നം ഉള്ളതായി പറയുന്നു.

ലോകത്തെമ്പാടും പ്രശ്നം നേരിടുന്നു എന്നാണ് ആദ്യ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സന്ദേശങ്ങള്‍ സെന്‍റ് അയതായുള്ള ചിഹ്നം കാണിക്കുന്നില്ല.

അത് പോലെ തന്നെ 12.20 ന് ശേഷം പലര്‍ക്കും പുതിയ സന്ദേശങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. വ്യക്തിപരമായ സന്ദേശം മാത്രമല്ല. ഗ്രൂപ്പുകളെയും ഇത് ബാധിച്ചിട്ടുണ്ട്. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്നം ഉണ്ടായിരുന്നു എന്നാണ് വിവരം.

അതേ സമയം ഈ പ്രശ്നത്തില്‍ വാട്ട്സ്ആപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേ സമയം ട്വിറ്ററില്‍ #WhatsAppDown എന്ന ഹാഷ്ടാഗ് ട്രെന്‍റിംഗായി കഴിഞ്ഞു.

രസകരമായ മീമുകളാണ് ഇതുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്. പലരും തങ്ങളുടെ സ്വന്തം ഫോണിന്‍റെ പ്രശ്നമാണ് എന്ന് കരുതി പലപ്രവാശ്യം നെറ്റ് കണക്ഷന്‍ ചെക്ക് ചെയ്തത് അടക്കം രസകരമായ ട്വീറ്റുകള്‍ വരുന്നുണ്ട്.

WhatsApp is back; The strike lasted for two hours

Next TV

Related Stories
ആമസോൺ അക്കാദമി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

Nov 25, 2022 08:31 AM

ആമസോൺ അക്കാദമി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

രാജ്യത്തെ എഡ്ടെക് പ്ലാറ്റ്ഫോമായ തങ്ങളുടെ സഹോദര സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ആമസോൺ കമ്പനി വ്യക്തമാക്കി....

Read More >>
ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട... പുത്തൻ അപ്ഡേറ്റുമായി വാട്സ് ആപ്പ്

Nov 15, 2022 11:51 AM

ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട... പുത്തൻ അപ്ഡേറ്റുമായി വാട്സ് ആപ്പ്

ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട... പുത്തൻ അപ്ഡേറ്റുമായി വാട്സ് ആപ്പ്...

Read More >>
വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ട്വിറ്റർ

Nov 12, 2022 09:32 PM

വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ട്വിറ്റർ

വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച്...

Read More >>
ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

Nov 4, 2022 07:42 PM

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം...

Read More >>
ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി

Oct 31, 2022 11:16 PM

ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി

ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക...

Read More >>
സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്

Oct 28, 2022 03:57 PM

സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്

സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്...

Read More >>
Top Stories