2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന്

2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന്
Oct 25, 2022 11:49 AM | By Vyshnavy Rajan

2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് കരുതുന്നത്. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരികയും ഈ സമയത്ത് സൂര്യന്‍ മുഴുവനായും മറയ്ക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.

അതേസമയം ഇവിടെ സൂര്യന്‍ ഭാഗികമായി മറയ്ക്കപ്പെടുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുന്നത്. 2027 ഓഗസ്റ്റ് 2നാണ് ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം കാണാനാകുക.

യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയുടെ വടക്ക്-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവ ഉള്‍പ്പെടുന്ന മേഖലകളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.

നഗ്ന നേത്രങ്ങളാല്‍ ആരും സൂര്യഗ്രഹണം കാണരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ സമയത്ത് സൂര്യനെ നിരീക്ഷിക്കുന്നത് കണ്ണിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

വൈകുന്നേരം 4.29 മുതല്‍ ദൃശ്യമായിത്തുടങ്ങുന്ന ഭാഗിക സൂര്യഗ്രഹണം 5.42ന് അവസാനിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരമാവധി ഗ്രഹണ സമയം 5.30 നായിരിക്കും. മുംബൈ, കൊല്‍ക്കട്ട, ബംഗളൂരു, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ഏകദേശം 4.28 മുതല്‍ 5.13 വരെ നിലനിന്നേക്കും.

ഭാഗിക സൂര്യഗ്രഹണം ഏറ്റവും കൂടുതല്‍ മണിക്കൂര്‍ നില്‍ക്കുന്നത് 1 മണിക്കൂര്‍ 45 മിനിറ്റാണ്. ഗുജറാത്തിലെ ദ്വാരകയിലാണ് ഇത് കാണാനാകുക. ഏറ്റവും കുറഞ്ഞ സമയം പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലായിരിക്കും. 12 മിനിറ്റ്.

കേരളത്തില്‍ നിന്ന് കാണുമ്പോള്‍ ഭാഗികമായി മറയാത്ത സൂര്യന്റെ ബിംബം 10 ശതമാനത്തില്‍ താഴെ മാത്രമേ മറയുകയുള്ളൂ. 5.52ഓടെ കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Today is the last partial solar eclipse of 2022

Next TV

Related Stories
ആമസോൺ അക്കാദമി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

Nov 25, 2022 08:31 AM

ആമസോൺ അക്കാദമി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

രാജ്യത്തെ എഡ്ടെക് പ്ലാറ്റ്ഫോമായ തങ്ങളുടെ സഹോദര സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ആമസോൺ കമ്പനി വ്യക്തമാക്കി....

Read More >>
ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട... പുത്തൻ അപ്ഡേറ്റുമായി വാട്സ് ആപ്പ്

Nov 15, 2022 11:51 AM

ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട... പുത്തൻ അപ്ഡേറ്റുമായി വാട്സ് ആപ്പ്

ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട... പുത്തൻ അപ്ഡേറ്റുമായി വാട്സ് ആപ്പ്...

Read More >>
വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ട്വിറ്റർ

Nov 12, 2022 09:32 PM

വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ട്വിറ്റർ

വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച്...

Read More >>
ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

Nov 4, 2022 07:42 PM

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം...

Read More >>
ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി

Oct 31, 2022 11:16 PM

ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി

ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക...

Read More >>
സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്

Oct 28, 2022 03:57 PM

സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്

സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്...

Read More >>
Top Stories