ഡിസംബർ 8 ന് അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഇറങ്ങുമെന്ന പ്രവചനവുമായി 'ടൈം ട്രാവലർ'

ഡിസംബർ 8 ന് അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഇറങ്ങുമെന്ന പ്രവചനവുമായി 'ടൈം ട്രാവലർ'
Oct 13, 2022 11:23 PM | By Vyshnavy Rajan

ന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അവർ ഉണ്ടോ ഇല്ലയോ, അവ നമ്മെ നിരീക്ഷിക്കുന്നുണ്ടോ, ഭൂമിയിലാണോ അതോ മറ്റേതെങ്കിലും ​ഗ്രഹത്തിലാണോ അവ ജീവിക്കുന്നത് തുടങ്ങിയ ചില ചോദ്യങ്ങൾ നമ്മുടെ എല്ലാവരുടെയും മനസിൽ ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഈ വർഷം ഡിസംബർ 8 ന് അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഇറങ്ങുമെന്ന വിചിത്രവാദവുമായി എത്തിയിരിക്കുകയാണ് ‘ടൈം ട്രാവലർ’ സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലർ’ കൂടിയായ എനോ അലറിക് ടിക് ടോകിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

“ശ്രദ്ധിക്കുക! അതെ, ഞാൻ 2671-ലെ ഒരു തത്സമയ സഞ്ചാരിയാണ്, വരാനിരിക്കുന്ന ഈ അഞ്ച് തീയതികൾ ഓർക്കുക.” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഞ്ചു പ്രവചനങ്ങളാണ് ഇതുപ്രകാരം അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. ഈ വർഷം ഡിസംബറിൽ മനുഷ്യർക്ക് അന്യഗ്രഹജീവികളുമായി ഇടപഴകാൻ കഴിയുമെന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയം.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഡിസംബർ 8-ന് ഒരു ഭീമൻ ഉൽക്കയിൽ അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങിയേക്കാം. 2023 മാർച്ചിൽ യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് 750 അടി മെഗാ സുനാമി നേരിടേണ്ടിവരും. 2023 ഫെബ്രുവരി 6 ന് ഒരു കൂട്ടം കൗമാരക്കാർ മറ്റ് ഗാലക്സികളിലേക്ക് ഒരു വേംഹോൾ തുറക്കുന്നതിനുള്ള ഉപകരണം കണ്ടെത്തുമെന്നും അദ്ദേഹം പ്രവചിച്ചു.

അടുത്ത ആറ് മാസത്തിനുള്ളിൽ നടക്കുമെന്ന് കരുതപ്പെടുന്ന മറ്റ് സംഭവങ്ങളും അദ്ദേഹം പ്രവചിച്ചു. അതിൽ ആദ്യത്തേത് നവംബർ 30 ന് നടക്കാൻ സാധ്യതയുണ്ട്. അന്ന്, ഭൂമിയെ അനുകരിക്കുന്ന ഒരു പുതിയ ഗ്രഹം ജെയിംസ് വെബ് ദൂരദർശിനി കണ്ടെത്തുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. അതിനുശേഷം ഡിസംബർ എട്ടിന് അന്യഗ്രഹജീവികളുടെ ഇടപെടൽ നടക്കും.

'Time Traveler' predicts extraterrestrials will land on Earth on December 8

Next TV

Related Stories
മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല; വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ

Feb 4, 2023 03:07 PM

മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല; വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ

ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ...

Read More >>
പ്രവര്‍ത്തനം നിലയ്ക്കുന്നു; നാളെ മുതല്‍ ചില ഫോണുകളിൽ വാട്‌സ്ആപ്പ് ‘ബൈ’ പറയും

Feb 3, 2023 07:32 PM

പ്രവര്‍ത്തനം നിലയ്ക്കുന്നു; നാളെ മുതല്‍ ചില ഫോണുകളിൽ വാട്‌സ്ആപ്പ് ‘ബൈ’ പറയും

ഐഫോണ്‍ 6, ആദ്യ ജനറേഷന്‍ ഐഫോണ്‍ എസ്ഇ, പഴയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നാളെ മുതല്‍ വാട്‌സ്ആപ്പ്...

Read More >>
36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു; കാരണമിതാണ്

Feb 2, 2023 11:34 PM

36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു; കാരണമിതാണ്

കുഴപ്പം പിടിച്ചതെന്ന് കണ്ടെത്തിയ 36 ലക്ഷം ഇന്ത്യന്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് ഡിസംബര്‍ മാസത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി...

Read More >>
50,000 വർഷത്തിൽ ഒരിക്കൽ മാത്രം... ആകാശ പ്രതിഭാസം ഇന്ന്

Feb 1, 2023 09:17 AM

50,000 വർഷത്തിൽ ഒരിക്കൽ മാത്രം... ആകാശ പ്രതിഭാസം ഇന്ന്

ജനുവരി 30 മുതൽ ഭൂമിയുമായി ചേർന്ന് പോകുന്ന ഈ പച്ച വാൽ നക്ഷത്രത്തെ ഏറ്റവും നന്നായി കാണാൻ...

Read More >>
ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ചു; ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപയുടെ പാരിതോഷികം

Jan 22, 2023 03:48 PM

ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ചു; ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപയുടെ പാരിതോഷികം

ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ചു; ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപയുടെ...

Read More >>
ട്വിറ്റർ പണിമുടക്കി

Dec 29, 2022 10:11 AM

ട്വിറ്റർ പണിമുടക്കി

ട്വിറ്റർ...

Read More >>
Top Stories