സി ദിവാകരന് തിരിച്ചടി; സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് സി.ദിവാകരൻ പുറത്ത്

സി ദിവാകരന് തിരിച്ചടി; സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് സി.ദിവാകരൻ പുറത്ത്
Oct 3, 2022 12:13 PM | By Vyshnavy Rajan

തിരുവനന്തപുരം : സി ദിവാകരന് തിരിച്ചടി, സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് സി.ദിവാകരൻ പുറത്ത്. 75 വയസ്സെന്ന ഉയര്‍ന്ന പ്രായപരിധി നടപ്പാക്കാന്‍ തലസ്ഥാന ജില്ല കമ്മറ്റി തീരുമാനിച്ചതോടെയാണിത്.

തിരുവനന്തപുരത്ത് നിന്നുള്ള സംസ്താന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മുൻപത്തെ സംസ്ഥാന കൗൺസിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങൾ ഇക്കുറി അധികമുണ്ട്. ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്.

സംസ്ഥാന കൗൺസിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക.

അതിനാൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമോയെന്നത് സംസ്ഥാന കൗൺസിലിലെ അംഗബലമാണ് തീരുമാനിക്കുക.സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. അതിനിടെ പാർട്ടിയിൽ മേധാവിത്വം ഉറപ്പിച്ച് കാനം രാജേന്ദ്രൻ പക്ഷം മുന്നോട്ട് പോവുകയാണ്.

സി ദിവാകരനും കെ ഇ ഇസ്മയിലിനും എതിരെ സമ്മേളത്തിൽ ഉയർന്ന രൂക്ഷ വിമർശനം വിമത നീക്കങ്ങൾ പ്രതിസന്ധിയിലാക്കി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിന് ഇറങ്ങുന്ന കാനം രാജേന്ദ്രന് മത്സരം നേരിടേണ്ടി വരുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്.

പരസ്യ പ്രതികരണം നടത്തിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ഇതിനകം ആവശ്യം ശക്തമായിട്ടുണ്ട്. എല്ലാം സൗഭാഗ്യവും ലഭിച്ച മുതിർന്ന നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്നായിരുന്നു കുറ്റപ്പെടുത്തൽ.

C Divakaran hit back; C. Divakaran out of CPI State Council

Next TV

Related Stories
#mvgovindan | ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രം, ആരോപണങ്ങൾക്ക് ആയുസ് ഇന്ന് വരെ -എം വി ഗോവിന്ദൻ

Apr 26, 2024 11:11 AM

#mvgovindan | ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രം, ആരോപണങ്ങൾക്ക് ആയുസ് ഇന്ന് വരെ -എം വി ഗോവിന്ദൻ

പലരും വരും, പലരെയും കാണും. അതിലൊന്നും കുഴപ്പമില്ല നന്ദകുമാർ ഫ്രോഡ്...

Read More >>
#akantony |  'എല്‍ഡിഎഫും ബിജെപിയും തകരും'; എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും -എകെ ആന്റണി

Apr 26, 2024 10:47 AM

#akantony | 'എല്‍ഡിഎഫും ബിജെപിയും തകരും'; എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും -എകെ ആന്റണി

ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിം​ഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന്...

Read More >>
#pinarayivijayan |  'അതിൽ പൂജ്യമുണ്ടാകും ഒന്നുണ്ടാകില്ലെന്ന് മാത്രം', ബിജെപി ഒരിടത്തും 2-ാം സ്ഥാനത്ത് പോലും എത്തില്ലെന്ന് പിണറായി

Apr 26, 2024 10:16 AM

#pinarayivijayan | 'അതിൽ പൂജ്യമുണ്ടാകും ഒന്നുണ്ടാകില്ലെന്ന് മാത്രം', ബിജെപി ഒരിടത്തും 2-ാം സ്ഥാനത്ത് പോലും എത്തില്ലെന്ന് പിണറായി

വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ...

Read More >>
Top Stories