കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതം പിടിയിൽ; പിടികൂടിയത് മോഷണ ശ്രമത്തിനിടെ

കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതം പിടിയിൽ; പിടികൂടിയത് മോഷണ ശ്രമത്തിനിടെ
Oct 3, 2022 12:03 PM | By Vyshnavy Rajan

എറണാകുളം : കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതം പിടിയിൽ. ഇന്നലെ രാത്രി എറണാകുളം നോർത്ത് പൊലീസാണ് പിടികൂടിയത്. മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

നാളേറെയായി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള ജനങ്ങളെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുകയായിരുന്നു മരിയാർ പൂതം. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ മാത്രമാണ് ഇയാൾ മോഷണം നടത്തുന്നത്.

അതിന് പിന്നിൽ ഒരു കാരണവുമുണ്ട്. ആറ് വർഷം മുൻപ് മോഷണത്തിനിടെ മരിയാർ പൂതത്തെ നോർത്ത് പൊലീസ് പിടികൂടിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും രക്ഷപ്പെടുന്നതിനിടെ ഇയാൾ പിടിയിലാകുകയുമായിരുന്നു.

അന്ന് നോർത്ത് പൊലീസിന് ഇയാൾ ഒരു താക്കീത് നൽകി. ഇത് പിന്നീട് നിങ്ങൾക്ക് പ്രശ്‌നമാകുമെന്നായിരുന്നു ആ താക്കീത്. രണ്ട് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ മരിയാർ പൂതം നേരെ എത്തിയത് നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിലേക്കാണ്.

പ്രദേശത്ത് ഇയാൾ മോഷണം പതിവാക്കി. കുറച്ചു നാളുകളായി ഇയാൾക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. നാട്ടുകാരും ഇയാൾക്കായി രംഗത്തുണ്ടായിരുന്നു. കൺമുന്നിൽ കാണുമെങ്കിലും രക്ഷപ്പെട്ടുകളയുമെന്ന് നാട്ടുകാർ പറയുന്നു. മതിലിൽ കൂടി രണ്ട് വിരലിൽ ഓടാനുള്ള കഴിവ് മരിയാർ പൂതത്തിനുണ്ട്.

ഓടി രക്ഷപ്പെടാനുള്ള എളുപ്പത്തിന് ചെരുപ്പ് ഉപയോഗിക്കാറില്ല. ആളുകളെ വെട്ടിച്ച് രക്ഷപ്പെടും. റെയിൽവേ ട്രാക്കിലൂടെ അതിവേഗത്തിലാണ് ഇയാൾ ഓടി മറയുന്നതെന്നും നാട്ടുകാർ പറയുന്നു. മരിയാർ പൂതത്തെ പിടിക്കാൻ വാട്‌സ്ആപ്പിൽ ഒരു ഗ്രൂപ്പു തന്നെ ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. നീണ്ട തെരച്ചിലുകൾക്കൊടുവിലാണ് മരിയാർ പൂതം പൊലീസ് കെണിയിൽ വീണത്.

Notorious thief arrested in Mariarputam; Caught in the act of robbery

Next TV

Related Stories
#hospitalized |ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

Apr 26, 2024 03:25 PM

#hospitalized |ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

സജീവിനെ ആശുപത്രിയിലേക്ക് മാറ്റി പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന്...

Read More >>
#accident | വോട്ടു ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു

Apr 26, 2024 03:17 PM

#accident | വോട്ടു ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ...

Read More >>
 #KKRama |വടകരയില്‍ പോളിങ് മന്ദഗതിയില്‍; മണിക്കൂറുകള്‍ നീണ്ട ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

Apr 26, 2024 03:02 PM

#KKRama |വടകരയില്‍ പോളിങ് മന്ദഗതിയില്‍; മണിക്കൂറുകള്‍ നീണ്ട ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും വോട്ടിങ് മെഷീനില്‍ നിന്ന് ബീപ് ശബ്ദം വരാന്‍ സമയമെടുക്കുന്നതുമാണ് പോളിങ് മന്ദഗതിയിലാകാന്‍ കാരണമെന്നാണ്...

Read More >>
 #complaint |പയ്യന്നൂരിൽ യു.ഡി.എഫ് ബൂത്ത് ഏജന്റിന്  മർദ്ദനം; ബൂത്ത് പിടിത്തമെന്ന് പരാതി

Apr 26, 2024 02:43 PM

#complaint |പയ്യന്നൂരിൽ യു.ഡി.എഫ് ബൂത്ത് ഏജന്റിന് മർദ്ദനം; ബൂത്ത് പിടിത്തമെന്ന് പരാതി

തമ്മിൽ വാക്കേറ്റമായി.മുതിർന്ന സി.പി.എം.നേതാക്കളെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെയാണ് സാധാരണ നിലയിലേക്ക്...

Read More >>
#LokSabhaElection2024 |വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തി, പിന്നാലെ വൈദ്യുതി പോയി; വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാരിൽ ചിരി

Apr 26, 2024 02:37 PM

#LokSabhaElection2024 |വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തി, പിന്നാലെ വൈദ്യുതി പോയി; വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാരിൽ ചിരി

ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് ശതമാനം 38.01 ശതമാനമാണ്....

Read More >>
Top Stories