എം ഡി എം എയുമായി പെൺകുട്ടി ഉൾപ്പെടെ രണ്ട് പേർ ബെം​ഗളുരുവിൽ പിടിയിൽ

എം ഡി എം എയുമായി പെൺകുട്ടി ഉൾപ്പെടെ രണ്ട് പേർ ബെം​ഗളുരുവിൽ പിടിയിൽ
Sep 29, 2022 12:39 PM | By Vyshnavy Rajan

ആലപ്പുഴ : സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി ബെം​ഗളുരുവിൽ നിന്ന് പിടിയിൽ.

തിരുവനന്തപുരം നെയ്യാറ്റിൻകര ഊരാളി വിളാകത്ത് അഭിജിത്ത് (മിഥുൻ - 24), അയാളുടെ കൂട്ടുകാരി ചേർത്തല പട്ടണക്കാട്, വെളിയിൽ വീട്ടിൽ മകൾ അപർണ (19) എന്നിവരെയാണ് ബാംഗ്ലൂരിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

ആലപ്പുഴ സൗത്ത് പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിൽ നിന്ന് 140 ഗ്രാം എം ഡി എം എ പിടികൂടിയത്.

അന്ന് പിടികൂടിയ രണ്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ ബാംഗ്ലൂരിൽ നിന്നാണ് എം ഡി എം എ ലഭിക്കുന്നതെന്നും അത് തരപ്പെടുത്തി തരുന്നത് അഭിജിത്ത് എന്ന തിരുവനന്തപുരം സ്വദേശിയാണെന്നും പറഞ്ഞിരുന്നു.

കേരളത്തിലെ പല ജില്ലകളിൽ നിന്നും ബെംഗളുരുവിൽ എത്തുന്നവർക്ക് വലിയ അളവിൽ എം ഡി എം എ വാങ്ങി കൊടുക്കുന്നത് അഭിജിതാണ്‌. ഇയാൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. മറ്റ് പലരുടെയും അക്കൗണ്ടിലേയ്ക്കാണ് പണം ഇട്ട് വാങ്ങുന്നത്.

എം ഡി എം എ വാങ്ങുന്നതിന് നൽകുന്ന അക്കൗണ്ട് കേന്ദ്രകരിച്ച് നടത്തിയ അനേഷണത്തിലാണ് ഇരുവരെയും ബാംഗ്ലൂരിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവരുടെ സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും വിശദമായി പരിശോധിക്കുന്നതിലൂടെ കുടുതൽ അറസ്റ്റ് ഉണ്ടാകനാണ് സാധ്യത.

ആലപ്പുഴ ജില്ലയിൽ വൻ തോതിൽ മയക്ക് മരുന്നാണ് നേരത്തെ പിടിയിലായ പ്രതികൾ വിറ്റിരുന്നത്. ഇവർ മയക്ക് മരുന്ന് വിൽക്കുന്നവരെയും കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

Two people, including a girl, were arrested in Bengaluru with MDMA

Next TV

Related Stories
#kidnappingcase | ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

Dec 9, 2023 07:57 PM

#kidnappingcase | ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

സംഭവസമയത്തെ വീട്ടിലെ പ്രവർത്തികൾ അന്വേഷണസംഘം തെളിവെടുപ്പിനിടയിൽ...

Read More >>
#suicide| എംബിബിഎസ് വിദ്യാർത്ഥിയുടെ മരണം: മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛൻ , ദുരൂഹതയിൽ അന്വേഷണം

Dec 9, 2023 07:53 PM

#suicide| എംബിബിഎസ് വിദ്യാർത്ഥിയുടെ മരണം: മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛൻ , ദുരൂഹതയിൽ അന്വേഷണം

ഹോസ്റ്റൽ കെട്ടിടത്തിനകത്തേക്ക് കയറി പോയ അതിഥി നിലത്ത് വീണ പരിക്കേറ്റ നിലയിലാണ് പിന്നീട്...

Read More >>
#navakeralasadas | നവകേരള സദസ്സിനിടെ ആളുമാറി സിപിഎം പ്രവർത്തകന് ഡിവൈഎഫ്ഐക്കാരുടെ ക്രൂരമർദ്ദനം; പാർട്ടി വിടുമെന്ന് പ്രവർത്തകൻ

Dec 9, 2023 07:50 PM

#navakeralasadas | നവകേരള സദസ്സിനിടെ ആളുമാറി സിപിഎം പ്രവർത്തകന് ഡിവൈഎഫ്ഐക്കാരുടെ ക്രൂരമർദ്ദനം; പാർട്ടി വിടുമെന്ന് പ്രവർത്തകൻ

ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർ ഇന്നലെ നവകേരള സദസ്സ് വേദിയിൽ...

Read More >>
#case | നവ കേരള സദസ്സിനെ ഫെയ്സ്ബുക്കിൽ വിമര്‍ശിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസ്

Dec 9, 2023 07:13 PM

#case | നവ കേരള സദസ്സിനെ ഫെയ്സ്ബുക്കിൽ വിമര്‍ശിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖിനെതിരെയാണ് തൃത്താല പൊലീസ്...

Read More >>
#rape |  പതിനാറു വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ച്ച് ഗർഭിണിയാക്കി, സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രന് ക​ഠി​ന​ത​ട​വും പി​ഴ​യും

Dec 9, 2023 07:06 PM

#rape | പതിനാറു വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ച്ച് ഗർഭിണിയാക്കി, സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രന് ക​ഠി​ന​ത​ട​വും പി​ഴ​യും

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍ഷ​വും എ​ട്ട് മാ​സ​വും അ​ധി​ക ത​ട​വ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക ഇ​ര​ക്ക് ന​ൽ​ക​ണമെന്നും കോടതി ഉത്തരവിൽ...

Read More >>
#drowned |  സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Dec 9, 2023 06:50 PM

#drowned | സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ ആളുകളെ...

Read More >>
Top Stories