പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 38 കാരനായ ബന്ധു അറസ്റ്റിൽ

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 38 കാരനായ ബന്ധു അറസ്റ്റിൽ
Sep 27, 2022 09:09 PM | By Susmitha Surendran

കൊല്ലം: കൊല്ലം കുളത്തുപ്പുഴയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 38 കാരനായ ബന്ധു അറസ്റ്റിൽ. കൊട്ടവട്ടം സ്വദേശി സന്തോഷിനെയാണ് കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്കൂളിലെ അധ്യാപകർക്ക് തോന്നിയ സംശയമാണ് കുളത്തുപ്പുഴ സ്വദേശിനിയായ പതിമൂന്നുകാരിയെ ബന്ധുകൂടിയായ സന്തോഷ് നിരന്തരം പീഡിപ്പിച്ച വിവരം പുറത്തറിയിച്ചത്. പെൺകുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

പതിമൂന്നുകാരിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെയാണ് അധ്യാപകർക്ക് സംശയം തോന്നിയത്. ശേഷം സ്‌കൂൾ അധികൃതർ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തു അറിയുന്നത്.

അധ്യാപകര്‍ വിവരം പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ്‌ പ്രതിയായ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പ്രതി സമ്മതിച്ചെന്ന് കുളത്തുപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എൻ ഗിരീഷ് വ്യക്തമാക്കി.

പ്രതിയുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

A 38-year-old relative was arrested in the case of molesting a 13-year-old girl

Next TV

Related Stories
#dogattack | പയ്യോളിയില്‍ എട്ടുവയസ്സുകാരിയടക്കം നാല് പേരെ ആക്രമിച്ച് പേപ്പട്ടി; അതീവ സാഹസികമായി നായയെ കീഴ്‌പ്പെടുത്തി യുവാവ്

May 8, 2024 08:29 AM

#dogattack | പയ്യോളിയില്‍ എട്ടുവയസ്സുകാരിയടക്കം നാല് പേരെ ആക്രമിച്ച് പേപ്പട്ടി; അതീവ സാഹസികമായി നായയെ കീഴ്‌പ്പെടുത്തി യുവാവ്

വീട്ടില്‍ നിന്നിറങ്ങി പുറത്തേക്ക് പോവുകയായിരുന്ന ശ്രീരേഷിനെ പേപ്പട്ടി ആക്രമിച്ചെങ്കിലും ശ്രീരേഷ് നായയെ കീഴ്‌പ്പെടുത്തി...

Read More >>
#accident | കോഴിക്കോട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

May 8, 2024 08:22 AM

#accident | കോഴിക്കോട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സൈനീഷിനെ മുക്കം പൊലീസാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
#accident | കണ്ണൂരിൽ ആർടിഒ സഞ്ചരിച്ച കാർ കുഴിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'സൂചന ബോർഡുകൾ ഉണ്ടായിരുന്നില്ല'

May 8, 2024 08:11 AM

#accident | കണ്ണൂരിൽ ആർടിഒ സഞ്ചരിച്ച കാർ കുഴിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'സൂചന ബോർഡുകൾ ഉണ്ടായിരുന്നില്ല'

മട്ടന്നൂർ ആർടി ജയറാം ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കുകളൊന്നുമില്ലാതെ തലനാരിഴ്ക്കാണ് അദ്ദേഹം...

Read More >>
#climate|സംസ്ഥാനത്ത് 2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയും

May 8, 2024 07:35 AM

#climate|സംസ്ഥാനത്ത് 2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയും

അതേസമയം കേരളത്തില്‍ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട, ശക്തിയായ മഴ ലഭിക്കാനും...

Read More >>
Top Stories