കോഴിക്കോട് : കുറ്റ്യാടിയിൽ രണ്ടിടത്ത് തീപിടുത്തം; രണ്ടിടത്തും തീപിടിച്ചത് തേങ്ങാക്കൂടയ്ക്ക്. തളീക്കരയിൽ വീടിനോട് ചേർന്ന തേങ്ങാക്കൂടാ കത്തി നശിച്ചു. ഇന്ന് രാവിലെ 7. 40 നാണ് തള്ളിക്കര റോഡിൽ എളമാൻ കുളങ്ങര സലിമിൻ്റെ തേങ്ങാക്കൂടാ കത്തി നശിച്ചത്.

തീ പിടുത്തത്തിൽ തേങ്ങാക്കൂടക്കകത്തെ 7000 തേങ്ങയും കൂടയും കത്തി നശിച്ചു. ഏകദേശം ഒരു ലക്ഷത്തി പതിനയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാദാപുരത്ത് നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഇ.സി നന്ദകുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സംഭവസ്ഥലത്ത് എത്തി തീയണച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം പ്രവീൺകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ. സതീശൻ, എൻ കെ അഖിൽ, ടി.കെ വൈഷ്ണവിത്ത്, വി ലികേഷ്, കെ.എം ഷിജു, ആർ രതീഷ് ,പി.കെ ജൈസൽ, എം സജീഷ്, കെ.എം ലിനീഷ് തുടങ്ങിയവർ തീ അണയ്ക്കൽ പ്രവർത്തനത്തിൽ പങ്കാളികളായി.
തളീക്കരയ്ക്ക് പിന്നാലെ ചീക്കോന്നിലും തീപിടുത്തം. അയ്യായിരത്തോളം തേങ്ങയും കൂടയുടെ മേൽക്കൂരയും കത്തിനശിച്ചു. ചീക്കോന്ന് വെസ്റ്റ് അങ്ങം തുണ്ടിയിൽ കനകരാജിൻ്റെ വീടിനോട് ചേർന്ന തേങ്ങക്കൂടയ്ക്കാണ് തീപിടിച്ചത്. രാവിലെ 1 1 മണിയോടുകൂടിയാണ് തീ പിടിച്ചത്. തേങ്ങക്കൂടയിലെ ഒരു ഭാഗത്തുള്ള അയ്യായിരത്തോളം തേങ്ങയും മേൽക്കൂരയും കത്തിനശിച്ചു.
ഇതിനോട് ചേർന്ന ആറായിരത്തോളം തേങ്ങ അഗ്നിർക്ഷാ സേനയെത്തി തീ പിടിക്കുന്നതിൽ നിന്നും സംരക്ഷിച്ചു. ഇടുങ്ങിയ റോഡ് ആയതിനാൽ വലിയ ഫയർ എഞ്ചിൻ കടന്നു ചെല്ലുന്നതിന് ബുദ്ധിമുട്ടായതിനാൽ സമീപത്തുള്ള കുളത്തിൽ നിന്നും ഫ്ലോട്ട് പമ്പ് പ്രവർത്തിച്ചാണ് തീയണച്ചത്. അസ്സി. സ്റ്റേഷൻ ഓഫീസർ ഇ.സി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേനാംഗങ്ങൾ രണ്ടു മണിക്കൂറോളം പ്രവർത്തിച്ചത്.
Fire broke out at two places in Kutyadi; In both places, the coconut house caught fire