സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈന്‍ വിവാഹം; യുക്രൈനില്‍ നിന്ന് ജീവന്‍കുമാര്‍ ധന്യയെ ജീവിത സഖിയാക്കി

സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈന്‍ വിവാഹം; യുക്രൈനില്‍ നിന്ന് ജീവന്‍കുമാര്‍ ധന്യയെ ജീവിത സഖിയാക്കി
Oct 23, 2021 06:13 PM | By Vyshnavy Rajan

കൊല്ലം : സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈന്‍ രജിസ്റ്റര്‍ വിവാഹത്തിനു വേദിയായി കൊല്ലം പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ്. യുക്രൈനില്‍ ജോലി ചെയ്യുന്ന യുവാവും തിരുവനന്തപുരം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹം ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈനായി കഴിഞ്ഞദിവസം നടത്തിയത്.

അങ്ങകലെ യുക്രൈനില്‍ നിന്നാണ് ഗൂഗിള്‍ മീറ്റിന്‍റെ ഒരറ്റത്ത് ജീവന്‍കുമാറിരുന്നത്. ഇപ്പുറത്ത് പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ജീവന്‍റെ ജീവിത സഖിയാകാന്‍ കഴക്കൂട്ടംകാരി ധന്യയും ഇരുന്നു. കല്യാണത്തിന് സാക്ഷ്യം രേഖപ്പെടുത്താനെത്തിയവരും സബ് രജിസ്ട്രാര്‍ ടി.എം.ഫിറോസുമെല്ലാം ഗൂഗിള്‍ മീറ്റില്‍ തന്നെ ഹാജരായി.

അങ്ങനെ സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈന്‍ രജിസ്റ്റര്‍ വിവാഹം പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടന്നു. സ്പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ധന്യയും ജീവനും അപേക്ഷ നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിശ്ചിത സമയത്ത് യുക്രൈനില്‍ നിന്ന് ജീവന് നാട്ടിലെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചതും ചരിത്ര വിവാഹത്തിന് ഇരുവര്‍ക്കും വഴിയൊരുങ്ങിയതും.

The state's first online wedding. Jeevan Kumar married Dhanya from Ukraine

Next TV

Related Stories
#LokSabhaElection2024 |പ്രചാരണത്തിലെ വാശി പോളിങ്ങിലും കാണിച്ച് കണ്ണൂ‍ർ; വോട്ട് ചെയ്തത് 76.86 ശതമാനം പേ‍ർ

Apr 27, 2024 08:36 AM

#LokSabhaElection2024 |പ്രചാരണത്തിലെ വാശി പോളിങ്ങിലും കാണിച്ച് കണ്ണൂ‍ർ; വോട്ട് ചെയ്തത് 76.86 ശതമാനം പേ‍ർ

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിങ് കണ്ണൂരിൽ രേഖപ്പെടുത്തിയെങ്കിലും 2019ലെ പോളിങ്ങിനേക്കാൾ അഞ്ച് ശതമാനം കുറവാണ്...

Read More >>
#CPIM |സിപിഐഎം  സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ; ഇപി ജയരാജൻ വിവാദം ചർച്ചയാകും

Apr 27, 2024 08:18 AM

#CPIM |സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ; ഇപി ജയരാജൻ വിവാദം ചർച്ചയാകും

തെരഞ്ഞെടുപ്പ് ദിവസത്തിലെ ഇപിയുടെ പ്രതികരണത്തിൽ പാർട്ടി നേതൃത്വത്തിന് നീരസമുണ്ട്....

Read More >>
#election|പ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ

Apr 27, 2024 07:11 AM

#election|പ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ

2019നെക്കാൾ ഉയർന്ന പോളിംഗ് ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഉച്ചയോടെ പിന്നെ കുറഞ്ഞതോടെ കാരണമെന്തെന്നായി...

Read More >>
#weather|7 ജില്ലകളിൽ മഴ സാധ്യത

Apr 27, 2024 06:49 AM

#weather|7 ജില്ലകളിൽ മഴ സാധ്യത

അതേസമയം മറ്റ് 7 ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴ സാധ്യത പോലുമില്ലെന്നാണ്...

Read More >>
#accident|കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; 18 പേര്‍ക്ക് പരിക്ക്

Apr 27, 2024 06:30 AM

#accident|കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; 18 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
Top Stories