പാലക്കാട് കൊലപാതകം; ആ‌ർഎസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ

പാലക്കാട് കൊലപാതകം; ആ‌ർഎസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ
Aug 15, 2022 12:25 PM | By Vyshnavy Rajan

തിരുവനന്തപുരം : പാലക്കാട് കൊലപാതകത്തിന് പിന്നിൽ ആ‌ർഎസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു സംഭവം ഉണ്ടായാൽ ആദ്യം തന്നെ ആരോപണവുമായി വരുന്നത് ശരിയല്ല എന്ന് കാനം പറഞ്ഞു.

ആർഎസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ എന്നും കാനം പറഞ്ഞു.

അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ, നിയമസഭയിലുള്ള രാഷ്ട്രീയ പാർട്ടികൾ എല്ലാം കൊലപാതകങ്ങൾക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളി പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു.

സിപിഐ ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകായുക്ത ഓർഡിനൻസ് ഇടതുമുന്നണിയിൽ ചർച്ച ചെയ്യുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

ഇക്കാര്യത്തിൽ എല്ലാവർക്കും യോജിച്ച ഒരു പരിഹാരത്തിലേക്ക് എത്തും. ചർച്ച ചെയ്ത് ധാരണയിൽ എത്തുമെന്നും കാനം പറഞ്ഞു.

കെ.ടി.ജലീലിന്റെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റിൽ ഒന്നും പറയാനില്ലെന്നും കാനം പറഞ്ഞു. പോസ്റ്റ് അദ്ദേഹം തന്നെ പിൻവലിച്ചിട്ടുണ്ട്. ചത്ത കുഞ്ഞിന്റെ ജാതകം പരിശോധിക്കേണ്ടതില്ലല്ലോ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഷാജഹാന്റെ കൊലപാതകം; രാഷ്ട്രീയ വൈര്യമാണോ കൊലയ്ക്ക് പിന്നിലെന്ന് ഇപ്പോൾ പറയാനാവില്ല - എസ് പി


പാലക്കാട് : സിപിഎം ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്.

കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ഘട്ടത്തിൽ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. പ്രതികൾ പിടിയിലാകുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു.

ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി പി എം പ്രാദേശിക നേതാക്കൾ ആരോപിക്കുന്നത്.


Palakkad murder; CPI rejects CPM's allegation of RSS

Next TV

Related Stories
 #kSudhakaran|കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ ഇന്ന് തിരിച്ചെത്തും

May 8, 2024 06:28 AM

#kSudhakaran|കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ ഇന്ന് തിരിച്ചെത്തും

രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ആക്ടിങ് പ്രസിഡന്റ് എം.എം ഹസനിൽനിന്ന്...

Read More >>
 #assaulted |'ഭര്‍ത്താവിനൊപ്പം ഇരുന്ന യുവതിയെ കയറിപ്പിടിച്ചു, വെട്ടുകത്തി കൊണ്ട് അക്രമം

May 8, 2024 06:15 AM

#assaulted |'ഭര്‍ത്താവിനൊപ്പം ഇരുന്ന യുവതിയെ കയറിപ്പിടിച്ചു, വെട്ടുകത്തി കൊണ്ട് അക്രമം

താമരശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ ഗൃഹനാഥന്‍...

Read More >>
#SSLCResult|എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്; അതിവേഗത്തില്‍ അറിയാം

May 8, 2024 06:03 AM

#SSLCResult|എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്; അതിവേഗത്തില്‍ അറിയാം

ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം...

Read More >>
#ksrtcissue  |കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; യദുവിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ്

May 7, 2024 10:48 PM

#ksrtcissue |കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; യദുവിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ്

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ്...

Read More >>
#brutallybeat | ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു

May 7, 2024 10:46 PM

#brutallybeat | ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു

ഈ സമയത്ത് മറ്റ് നാലുപേർ കൂടി എത്തി ക്രൂരമായി മർദ്ദിച്ചു. അക്രമിസംഘത്തിന് തന്റെ സഹോദരനുമായുള്ള വ്യക്തിവൈരാഗ്യമായിരിക്കും അതിക്രമത്തിന്...

Read More >>
Top Stories










Entertainment News