നാല് വയസുകാരനെ മടലുകൊണ്ട് മർദ്ദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

നാല് വയസുകാരനെ മടലുകൊണ്ട് മർദ്ദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
Aug 9, 2022 05:50 PM | By Vyshnavy Rajan

തൃശ്ശൂർ : കുന്നംകുളത്ത് നാല് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു.

രാത്രി കുട്ടി കരയുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ മടലുകൊണ്ട് കുട്ടിയെ മർദ്ദിച്ചത്. മുഖത്തും ശരീരത്തിലും അടിയേറ്റ കുട്ടി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുന്നംകുളം തുവാനൂരിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. രാത്രി ഉറങ്ങുന്ന സമയത്ത് കുഞ്ഞ് കരയുന്നെന്ന് പറഞ്ഞാണ് രണ്ടാനച്ഛൻ പ്രസാദ് കുട്ടിയെ മർദ്ദിച്ചത്. തെങ്ങിന്‍റെ മടല് കൊണ്ടാണ് പ്രതി കുട്ടിയുടെ മുഖത്തും ശരീരത്തും അടിച്ചത്. എടുത്ത് എറിയുകയും, കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു.

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഡോക്ടറുടെ നിർദേശത്തിൽ കുട്ടിയെ വിദഗ്ധ ചികിത്സക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കുട്ടിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു. മുമ്പും പ്രസാദ് കുട്ടിയെ മർദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കേസെടുക്കാൻ സിഡബ്യൂസി പൊലീസിന് നിർദേശം നൽകിയിരുന്നു. കുട്ടി രാത്രി കരയുന്നുവെന്നും ഇത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും പറ‌ഞ്ഞാണ് പ്രസാദ് അടിച്ചതെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് തുവാനൂരിൽ നിന്ന് പ്രസാദിനെ അറസ്റ്റ് ചെയ്തു. കുന്നംകുളം തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഇരുപത്തിയൊമ്പതുകാരനായ പ്രസാദ്. രണ്ട് മാസം മുമ്പാണ് കുഞ്ഞിന്‍റെ അമ്മയെ ഇയാൾ വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

രണ്ട് ജില്ലകളിലെ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ ഭാഗമായി രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചു.

ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 10) ആയിരിക്കുമെന്ന് ജില്ലാ കളക്ടർമാര്‍ അറിയിച്ചു.

എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.

അതേസമയം, കേരളത്തിൽ ഇന്ന് (ആഗസ്റ്റ് 9) മുതൽ ആഗസ്റ്റ്‌ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണം എന്നും നിര്‍ദ്ദേശമുണ്ട്.

വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലെന്നാണ് മുന്നറിയിപ്പ്.




Stepfather arrested for beating four-year-old boy

Next TV

Related Stories
#VSSunilkumar|  സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് വി.എസ് സുനില്‍ കുമാര്‍

Apr 26, 2024 09:02 AM

#VSSunilkumar| സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് വി.എസ് സുനില്‍ കുമാര്‍

ബി.ജെ.പി പ്രവർത്തകർ വിതരണം ചെയ്ത പണത്തിന്‍റെ ഉറവിടം...

Read More >>
#pinarayivijayan | ഇപി ജാഗ്രത പുലർത്തിയില്ല, കൂട്ട് കെട്ട് ശ്രദ്ധിക്കണമായിരുന്നു - പിണറായി വിജയൻ

Apr 26, 2024 08:43 AM

#pinarayivijayan | ഇപി ജാഗ്രത പുലർത്തിയില്ല, കൂട്ട് കെട്ട് ശ്രദ്ധിക്കണമായിരുന്നു - പിണറായി വിജയൻ

കൂട്ട് കെട്ട് ശ്രദ്ധിക്കണമായിരുന്നു വെന്നും മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#PinarayiVijayan |വീട്ടിൽ നിന്ന് കാൽനടയായി ബൂത്തിലേക്ക്, നീണ്ട ക്യൂവിൽ അൽപനേരം, സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

Apr 26, 2024 08:40 AM

#PinarayiVijayan |വീട്ടിൽ നിന്ന് കാൽനടയായി ബൂത്തിലേക്ക്, നീണ്ട ക്യൂവിൽ അൽപനേരം, സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

ബൂത്തിൽ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്....

Read More >>
#LokSabhaElection2024 |പത്തനംതിട്ടയിലെ ബൂത്തിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം

Apr 26, 2024 08:29 AM

#LokSabhaElection2024 |പത്തനംതിട്ടയിലെ ബൂത്തിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം

കഴിഞ്ഞ തവണ നടത്തിയ വന്‍ മുന്നേറ്റത്തിന്‍റെ തനിയാവർത്തനമാണ് യുഡിഎഫിന്‍റെ...

Read More >>
#PKKunhalikutty |സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും -  കുഞ്ഞാലിക്കുട്ടി

Apr 26, 2024 08:24 AM

#PKKunhalikutty |സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും - കുഞ്ഞാലിക്കുട്ടി

പൊന്നാനിയിലും സമാന ഭൂരിപക്ഷം സമദാനിക്ക് ലഭിക്കും. പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം...

Read More >>
#vdsatheesan |  വ്യാജ വാർത്താകാർഡ്; ഡിജിപിക്ക് പരാതി നൽകി വി.ഡി സതീശൻ

Apr 26, 2024 08:09 AM

#vdsatheesan | വ്യാജ വാർത്താകാർഡ്; ഡിജിപിക്ക് പരാതി നൽകി വി.ഡി സതീശൻ

വാർത്താകാർഡ് വ്യാജമായി സൃഷ്ടിച്ചതാണെന്ന് മനോരമ ഓൺലൈനും...

Read More >>
Top Stories