ഭര്‍ത്താവ് ജീവനൊടുക്കി; മൂന്നു മാസം പിന്നിട്ടപ്പോള്‍ ഭാര്യയും ആത്മഹത്യ ചെയ്തു

ഭര്‍ത്താവ് ജീവനൊടുക്കി; മൂന്നു മാസം പിന്നിട്ടപ്പോള്‍ ഭാര്യയും ആത്മഹത്യ ചെയ്തു
Oct 18, 2021 07:25 PM | By Vyshnavy Rajan

കൊല്ലം: കൊല്ലത്ത് ഭര്‍ത്താവ് ജീവനൊടുക്കി മൂന്നു മാസം കഴിഞ്ഞപ്പോള്‍ ഭാര്യയും ആത്മഹത്യ ചെയ്തു. കൊല്ലം പള്ളിമണ്‍ ഐക്കരഴികത്ത് ഉണ്ണികൃഷ്ണപിള്ളയുടെ മകന്‍ ശ്രീഹരിയുടെ ഭാര്യ അശ്വതിയാണ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍വെച്ച്‌ ആത്മഹത്യ ചെയ്തത്.

ഭാര്യയും അമ്മയും തമ്മില്‍ വഴക്ക് ഉണ്ടായതോടെ മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ശ്രീഹരി(22) ഇക്കഴിഞ്ഞ ജൂലൈ 12ന് ആത്മഹത്യ ചെയ്തത്. അമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്നത്തെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനൊടുവില്‍ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇതില്‍ ശ്രീഹരി മരിക്കുകയും അശ്വതി ഏറെ കാലം ചികിത്സയിലുമായിരുന്നു. ചികിത്സയ്ക്കു ശേഷം സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ അശ്വതി ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ മുറിയിലെ ഫാനില്‍ അശ്വതി തൂങ്ങിമരിച്ചത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ജൂണ്‍ മാസം 13ന് ആയിരുന്നു അശ്വതിയും മര്‍ച്ചന്‍റ് നേവിയില്‍ ജോലി ഉണ്ടായിരുന്ന ശ്രീഹരിയും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തെ ആദ്യം ഇരു വീട്ടുകാരും എതിര്‍ത്തിരുന്നു. വിവാഹശേഷം അശ്വതിയും ശ്രീഹരിയുടെ അമ്മയിലും തമ്മില്‍ വഴക്ക് പതിവായി.

ഇത് ചോദ്യം ചെയ്തു ശ്രീഹരി അശ്വതിയെ മര്‍ദ്ദിച്ചതോടെയാണ് ആത്മഹത്യശ്രമത്തിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. ശ്രീഹരി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അശ്വതി താലിമാല വലിച്ചുപൊട്ടിച്ച്‌ ഭര്‍ത്താവിന്‍റെ മുഖത്തേക്ക് എറിഞ്ഞു. ഇതേത്തുടര്‍ന്ന് ശ്രീഹരി മുറിക്കകത്ത് കയറി തൂങ്ങിമരിക്കാന്‍ ശ്രമിച്ചു.

ഉടന്‍തന്നെ ബന്ധുക്കള്‍ അയല്‍ക്കാരും ചേര്‍ന്ന് മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ആത്മഹത്യശ്രമം നടത്തിയതിന് പിന്നാലെ അശ്വതി തൈറോയ്ഡിന്‍റെ ഗുളികള്‍ കൂട്ടത്തോടെ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഏറെ കാലം മീയ്യണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷമാണ് അശ്വതിക്ക് ജീവിതത്തിലേക്ക് മടങ്ങിയെത്താനായത്. എന്നാല്‍ ഭര്‍ത്താവിന്‍റെ വിയോഗത്തില്‍ കടുത്ത മനോവിഷമത്തിലായിരുന്നു അശ്വതി. അതിനിടെയാണ് വീട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ കഴിഞ്ഞ ദിവസം അശ്വതി തൂങ്ങിമരിച്ചത്. സംഭവത്തില്‍ കണ്ണനല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Husband commits suicide; Three months later, his wife committed suicide

Next TV

Related Stories
#hanging | കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Apr 27, 2024 09:50 AM

#hanging | കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു...

Read More >>
#rajmohanunnithan  | എന്റെ അച്ഛൻ കെ കരുണാകരൻ അല്ല, മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും - രാജ്‌മോഹൻ ഉണ്ണിത്താൻ

Apr 27, 2024 09:31 AM

#rajmohanunnithan | എന്റെ അച്ഛൻ കെ കരുണാകരൻ അല്ല, മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും - രാജ്‌മോഹൻ ഉണ്ണിത്താൻ

പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ...

Read More >>
#rajmohanunnithan |പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തു - രാജ്മോഹൻ ഉണ്ണിത്താൻ

Apr 27, 2024 09:20 AM

#rajmohanunnithan |പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തു - രാജ്മോഹൻ ഉണ്ണിത്താൻ

ബൂത്ത്‌ പിടിത്തം നടന്നെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു....

Read More >>
#LokSabhaElection2024 |വോട്ടിങ് അര്‍ധരാത്രിയോളം: വോട്ടർമാർ ഒഴുകിയെത്തിയതോടെ പോളിങ് അവസാനിച്ചത് രാത്രി 11.47-ന്

Apr 27, 2024 09:12 AM

#LokSabhaElection2024 |വോട്ടിങ് അര്‍ധരാത്രിയോളം: വോട്ടർമാർ ഒഴുകിയെത്തിയതോടെ പോളിങ് അവസാനിച്ചത് രാത്രി 11.47-ന്

വടകര മണ്ഡലത്തിലെ ബൂത്തുകളിലാണ് വ്യാപകമായി വോട്ടെടുപ്പ് വൈകിയത്....

Read More >>
#theft |ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പൊലീസ്

Apr 27, 2024 08:52 AM

#theft |ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പൊലീസ്

സ്വര്‍ണ്ണവും പണവും കവര്‍ന്ന് രക്ഷപ്പെടുന്നവരെ പിടികൂടാനുള്ള പൊലീസ് ശ്രമം പക്ഷേ ഫലം കണ്ടിട്ടില്ല....

Read More >>
#LokSabhaElection2024 |പ്രചാരണത്തിലെ വാശി പോളിങ്ങിലും കാണിച്ച് കണ്ണൂ‍ർ; വോട്ട് ചെയ്തത് 76.86 ശതമാനം പേ‍ർ

Apr 27, 2024 08:36 AM

#LokSabhaElection2024 |പ്രചാരണത്തിലെ വാശി പോളിങ്ങിലും കാണിച്ച് കണ്ണൂ‍ർ; വോട്ട് ചെയ്തത് 76.86 ശതമാനം പേ‍ർ

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിങ് കണ്ണൂരിൽ രേഖപ്പെടുത്തിയെങ്കിലും 2019ലെ പോളിങ്ങിനേക്കാൾ അഞ്ച് ശതമാനം കുറവാണ്...

Read More >>
Top Stories