മങ്കട: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി നൗഫലിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്.

പെരിന്തല്‍ണ്ണ സ്വദേശി നൗഫലിനെതിരെ ശബ്ദ സന്ദേശമക്കം സ്വപ്ന സുരേഷ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇമെയിൽ മുഖാന്തരം സ്വപ്ന ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നടപടി. അതേസമയം ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഇഡിക്ക് മൊഴികൊടുക്കാൻ തുടങ്ങിയതോടെ വധഭീഷണി ശക്തമായതായി സ്വപ്ന സുരേഷ് പ്രതികരിച്ചു. നേരത്തെ അജ്ഞാത ഭീഷണിയായിരുന്നെങ്കില്‍ ഇപ്പോള്‍ പേരും മേല്‍വിലാസവും പറഞ്ഞ് നേരിട്ടാണ് ഭീഷണിപെടുത്തുന്നതെന്നും സംഭവത്തിന് ശേഷം സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകൾ വരുന്നതെന്ന് സ്വപ്ന വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങൾക്ക് തെളിവായി ഫോൺ കോളുകളുടെ റെക്കോഡിംഗുകളും സ്വപ്ന പുറത്ത് വിട്ടിരുന്നു.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നൗഫലിനെ അറസ്റ്റ് ചെയ്തത്. ''താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാൻ സാധ്യതയുണ്ട്. നേരത്തെ നെറ്റ് കോളുകൾ വഴിയായിരുന്നു ഭീഷണി സന്ദേശം വന്നിരുന്നത്.
എന്നാലിപ്പോൾ വിളിക്കുന്നയാൾ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫോൺ സന്ദേശങ്ങളടക്കം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സ്വപ്ന അറിയിച്ചു.
മകനാണ് ആദ്യത്തെ ഫോൺ കോളെടുത്തിരുന്നത്. ആ കോളിൽ കെ ടി ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് വിളിച്ച പെരിന്തൽമണ്ണ സ്വദേശി നൗഫൽ എന്നയാൾ പറഞ്ഞത്. മരട് അനീഷിന്റെ പേരിലും ഭീഷണി സന്ദേശം വന്നിട്ടുണ്ട്.
The person who threatened Swapna on the phone was arrested