ലൈെംഗിക തൊഴിലാളികളോട് പൊലീസ് മാന്യമായി പെരുമാറണം; സുപ്രീം കോടതി

ലൈെംഗിക തൊഴിലാളികളോട് പൊലീസ് മാന്യമായി പെരുമാറണം;  സുപ്രീം കോടതി
May 26, 2022 07:58 PM | By Susmitha Surendran

ദില്ലി: ലൈംഗിക തൊഴിലാളികൾക്കെതിരായി ക്രിമിനൽ നടപടികൾ പാടില്ലെന്നതടക്കം സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ നാല് ശുപാർശകളിൽ കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. ലൈെംഗിക തൊഴിലാളികളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

ലൈംഗികതൊഴിലാളികൾക്ക് ആധാർ കാർഡ് അനുവദിക്കാനും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. (SC seeks Centre Opinion about protecting sex workers from Criminal procedure)

പീഡനക്കേസുകളിൽ അതീജീവതയ്ക്ക് നൽകുന്ന പരിഗണന ലൈംഗിക തൊഴിലാളികൾക്ക് നൽകണമെന്നതടക്കം ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ സുപ്രധാനനിർദ്ദേശങ്ങൾ ഇങ്ങനെ...

മാന്യതയും അന്തസ്സും സംരക്ഷിക്കാനുള്ള അവകാശം ലൈംഗിക തൊഴിലാളികൾക്കുണ്ട്. പൊലീസ് ഇവരോട് മാന്യമായി പെരുമാറണം. വാക്കുകൊണ്ടോ പ്രവർത്തിക്കൊണ്ടോ ഇവരെ അധിക്ഷേപിക്കരുത്. ഇവരുടെ കുട്ടികൾക്കുള്ള അവകാശങ്ങൾ ഉറപ്പാക്കണം.

ലൈംഗിക തൊഴിലാളികളുടെ മോചനവാർത്തയും റെയിഡും സംബന്ധിച്ചുള്ള വാർത്തകളിൽ ഇവരെ തിരിച്ചറിയുന്ന തരത്തിൽ വിവരങ്ങൾ നൽകരുത്. ഇതു സംബന്ധിച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം.

താമസരേഖയില്ലാത്ത കാരണങ്ങളാൽ ലെൈംഗിക തൊഴിലാളികൾക്ക് ആധാർ കാർഡ് നിഷേധിക്കാനാകില്ലെന്നും ഇവർക്ക് ആധാർ കാർഡ് നൽകാനും കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചിട്ടുണ്ട് .

അതേസമയം ലൈംഗികത്തൊഴിലാളികൾക്കെതിരെ ക്രമിനൽ നടപടി സ്വീകരിക്കരുത്, ലൈംഗിക തൊഴിലിനെ ഒരു തൊഴിലായി കണക്കാകണം എന്നതടക്കം സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ നാല് ശുപാർശകളിൽ കേന്ദ്രത്തിന്റെ അഭിപ്രായം സുപ്രീം കോടതി തേടിയിട്ടുണ്ട്.

വേശ്യാലയങ്ങൾ നിയമവിരുദ്ധമെങ്കിലും റെയ്ഡിൽ ലൈംഗിക തൊഴിലാളികളെ അറസ്റ്റു ചെയ്യരുതെന്ന ശുപാർശയുമുണ്ട്. സർക്കാരിന്റെ മറുപടി അടുത്ത വാദം കേൾക്കുന്ന ജൂലൈ 27നു മുൻപ് അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Police should treat sex workers with dignity; Supreme Court

Next TV

Related Stories
#fire |സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

Apr 27, 2024 08:32 AM

#fire |സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു....

Read More >>
#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു;  സംഘർഷം

Apr 26, 2024 05:44 PM

#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു; സംഘർഷം

പോളിങ് ബൂത്തുകൾ അടിച്ചു തകർത്ത നാട്ടുകാർ ഉദ്യോഗസ്ഥരെയും...

Read More >>
#suicide |പ്ലസ് 1, പ്ലസ് 2 ഫലം വന്നതിന് 48 മണിക്കൂറിനുള്ളിൽ  ജിവനൊടുക്കിയത് ഏഴ്‌  കുട്ടികൾ

Apr 26, 2024 05:03 PM

#suicide |പ്ലസ് 1, പ്ലസ് 2 ഫലം വന്നതിന് 48 മണിക്കൂറിനുള്ളിൽ ജിവനൊടുക്കിയത് ഏഴ്‌ കുട്ടികൾ

ബുധനാഴ്ച റിസൽട്ട് വന്നതിന് 48 മണിക്കൂറുകൾക്കുള്ളിലാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ്...

Read More >>
#fire |വിവാഹ പന്തലിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

Apr 26, 2024 01:04 PM

#fire |വിവാഹ പന്തലിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

കൂടാരത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ചില ജ്വലന വസ്തുക്കളാണ് തീ അതിവേഗം പടരാൻ കാരണമായതെന്നാണ് പൊലീസ്...

Read More >>
#NarendraModi  |'മതത്തിൻ്റെ പേരിൽ വോട്ടുതേടി, പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ വിലക്കണം'; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

Apr 26, 2024 06:36 AM

#NarendraModi |'മതത്തിൻ്റെ പേരിൽ വോട്ടുതേടി, പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ വിലക്കണം'; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മുസ്ലിം സമുദായത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ് ഹർജിയിൽ...

Read More >>
#supremeCourt |'ഭാര്യയുടെ 'സ്ത്രീധന'ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല'; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

Apr 26, 2024 06:26 AM

#supremeCourt |'ഭാര്യയുടെ 'സ്ത്രീധന'ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല'; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

തനിക്ക് മാതാപിതാക്കൾ നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചപ്പോഴായിരുന്നു...

Read More >>
Top Stories