അന്യ​ഗ്രഹജീവികളെ ആകർഷിക്കാൻ വ്യത്യസ്തമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നാസ

അന്യ​ഗ്രഹജീവികളെ ആകർഷിക്കാൻ വ്യത്യസ്തമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നാസ
May 10, 2022 12:41 PM | By Vyshnavy Rajan

ന്യ​ഗ്രഹജീവികളുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ചൂടുപിടിച്ച ചർച്ചകൾ എപ്പോഴും നടക്കുന്നുണ്ട്. ചില രാജ്യങ്ങളെല്ലാം അതേക്കുറിച്ച് പഠിക്കാൻ വലിയ പണം ചെലവഴിക്കുന്നുണ്ട് എന്നും പറയുന്നു.

ഏതായാലും അന്യ​ഗ്രഹജീവികൾ സങ്കൽപമാണ് എന്ന് തന്നെയാണ് ഇപ്പോഴും പലരും വിശ്വസിക്കുന്നത്. പക്ഷേ, എന്നിട്ടും അന്യ​ഗ്രഹജീവികളെ ആകർഷിക്കാൻ ചില വ്യത്യസ്തമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് നാസ.

മനുഷ്യരുടെ ന​ഗ്നചിത്രങ്ങൾ ബഹിരാകാശത്തേക്ക് അയക്കാനുള്ള നീക്കമാണ് നാസയുടെ ശാസ്ത്രജ്ഞർ നടത്തുന്നത്. തീർന്നില്ല, അയക്കുന്നതിൽ ന​ഗ്നചിത്രങ്ങൾ മാത്രമായിരിക്കില്ല ഉണ്ടായിരിക്കുക. ഒപ്പം അതേക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആരാഞ്ഞുകൊണ്ടുള്ള ഒരു സന്ദേശവും കാണുമത്രെ.

എന്നാൽ, നാം കരുതുന്നത് പോലെ ന​ഗ്നരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫോട്ടോ പകർത്തി അയക്കുകയല്ല ചെയ്യുക. മറിച്ച് ഡിജിറ്റലായി തയ്യാറാക്കിയ ചിത്രങ്ങളാണ് അയക്കുന്നത്. അതിനൊപ്പം ഡിഎൻഎ മാതൃകയും നൽകും.

കൈ ഉയർത്തി നിൽക്കുന്ന ഒരു സ്ത്രീയേയും ഒരു പുരുഷനേയും നാസ അയക്കാൻ തയ്യാറാക്കിയ ചിത്രത്തിൽ കാണാം. നാസയിലെ ശാസ്ത്രജ്ഞർ തന്നെയാണ് ചിത്രം പുറത്ത് വിട്ടത്. ‘ബീക്കൺ ഇൻ ദി ​ഗാലക്സി‘ എന്ന പ്രൊജക്ടിന്റെ ഭാ​ഗമായിട്ടാണ് ബഹിരാകാശത്തേക്ക് ന​ഗ്നചിത്രങ്ങളയക്കാനുള്ള നീക്കം ആരംഭിക്കുന്നത്.

ബൈനറി കോഡ് സന്ദേശങ്ങളായിട്ടാണ് ഇവ ബഹിരാകാശത്തേക്ക് അയക്കുക എന്നും പറയുന്നു. ബൈനറി സന്ദേശങ്ങളാവുമ്പോൾ ഭൂമിക്ക് പുറത്തുള്ള ജീവജാലങ്ങൾക്കും അവ മനസിലാക്കാനാവും എന്നാണ് കരുതുന്നത്.

അന്യ​ഗ്രഹജീവികളുമായി ആശയവിനിമയം നടത്തുക, ഏതെങ്കിലും അന്യ​ഗ്രഹജീവികൾ ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ അവയെ കണ്ടെത്തി ആകർഷിച്ച് ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയ വിപുലമായ പദ്ധതികളാണ് നാസയ്ക്ക്.

NASA is planning different projects to attract aliens

Next TV

Related Stories
#arrest |പള്ളിയിൽ പരിചയപ്പെട്ട 15കാരനെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റിൽ

May 1, 2024 08:23 AM

#arrest |പള്ളിയിൽ പരിചയപ്പെട്ട 15കാരനെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റിൽ

കോടതി രേഖകൾ പ്രകാരം, മകൻ്റെ ഫോണിൽനിരവധി സന്ദേശങ്ങൾ കണ്ടതിനെത്തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പാസ്റ്ററെ വിവരം...

Read More >>
#Covishield | കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ട്; തുറന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍

Apr 30, 2024 11:56 AM

#Covishield | കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ട്; തുറന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍

ഹൈക്കോടതിയിൽ ഫയല്‍ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്. യുകെ സർക്കാർ ഇതുവരെ വിഷയത്തിൽ ഇടപെടാൻ...

Read More >>
#kenyadambursts | കെനിയയിൽ അണക്കെട്ട് പൊട്ടി 42 മരണം; വീടുകൾ ഒലിച്ചുപോയി, കനത്ത നാശനഷ്‌ടം

Apr 29, 2024 04:50 PM

#kenyadambursts | കെനിയയിൽ അണക്കെട്ട് പൊട്ടി 42 മരണം; വീടുകൾ ഒലിച്ചുപോയി, കനത്ത നാശനഷ്‌ടം

ആളുകൾ ചെളിയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും...

Read More >>
 #Gaza|ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ കനത്ത ചൂടും: ഗസ്സയിൽ രണ്ട് കുട്ടികൾ മരിച്ചു

Apr 29, 2024 09:56 AM

#Gaza|ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ കനത്ത ചൂടും: ഗസ്സയിൽ രണ്ട് കുട്ടികൾ മരിച്ചു

കുടിക്കാനും കുളിക്കാനും അലക്കാനുമൊക്കെ 15 ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം വേണ്ടിടത്ത് ആകെ ലഭിക്കുന്നത് ഒരു ലിറ്ററിലും താഴെ...

Read More >>
#samesexrelationship |സ്വവർഗ ബന്ധങ്ങള്‍ ക്രിമിനൽ കുറ്റമാക്കി നിയമം പാസ്സാക്കി ഇറാഖ്, 15 വർഷം വരെ തടവുശിക്ഷ

Apr 28, 2024 07:55 PM

#samesexrelationship |സ്വവർഗ ബന്ധങ്ങള്‍ ക്രിമിനൽ കുറ്റമാക്കി നിയമം പാസ്സാക്കി ഇറാഖ്, 15 വർഷം വരെ തടവുശിക്ഷ

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരെയും ഈ നിയമം കുറ്റക്കാരായാണ് കണക്കാക്കുന്നത്....

Read More >>
Top Stories