കോഴിക്കോട്: ( www.truevisionnews.com) താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം കാർ മതിലിൽ ഇടിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബാലുശ്ശേരി കൂട്ടാലിട സ്വദേശികളായ അഭിജിത്, ഷിബിൻ ലാൽ, ശിവൻ എന്നിവർക്കാണ് പരിക്കേറ്റത്. ചുരം ഇറങ്ങി വരികയായിരുന്ന കാർ മതിലിൽ ഇടിച്ച് അഴുക്ക് ചലിൽ വീണാണ് അപകടം ഉണ്ടായത്.പരുക്കേറ്റ 2 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഇന്ന് രാവിലെ ഉയർത്തും. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽപിജി ഗ്യാസുമായി പോകുന്ന ടാങ്കർ ഇന്ന് ഉച്ചക്കാണ് മറിഞ്ഞത്. വാതക ചോർച്ച ഇല്ലെങ്കിലും ടാങ്കർ ഉയർത്തുന്നതിന് ഭാഗമായി പ്രാദേശിക അവധിയടക്കം മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
.gif)

കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18, 19, 26 വാർഡുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാർഡുകളിലെ സ്‌കൂൾ, അംഗണവാടി, കടകൾ ഉൾപ്പടെ ഉള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഇന്ന് രാവിലെ എട്ട് മുതൽ കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെ ഹൈവേ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
പ്രദേശത്ത് പൊതുജനങ്ങൾക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നത് വരെ വൈദ്യുത ബന്ധം വിച്ഛേദിക്കും. വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാനോ പുകവലിക്കാനോ പാടില്ലെന്നും ഇൻവെർട്ടർ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവർത്തിപ്പിക്കാൻ പാടില്ലെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Car crashes into wall near Thamarassery Pass ninth bend; three injured
