കോഴിക്കോട് തൊട്ടിൽപ്പാലം ചൂരണിയിൽ നാട്ടുകാർക്കിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാന, പ്രദേശവാസികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് തൊട്ടിൽപ്പാലം ചൂരണിയിൽ നാട്ടുകാർക്കിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാന, പ്രദേശവാസികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jul 24, 2025 04:59 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) തൊട്ടിൽപ്പാലം ചൂരണിയിൽ നാട്ടുകാർക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന. സ്ഥലത്ത് പ്രതിഷേധിക്കുന്ന ആളുകൾക്കിടയിലേക്കാണ് ആന പാഞ്ഞുവന്നത്. പ്രദേശവാസികൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.ഇന്ന് രാവിലെയാണ് ചൂരണിയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയത്.

കൂട്ടം തെറ്റി എത്തിയ കുട്ടിയാനയാണ് ഇവിടെ വീണ്ടും എത്തിയത്. സ്ഥലത്ത് തുടർച്ചയായി കാട്ടാന ശല്ല്യം അനുഭവപ്പെടുന്നതിനാൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. രാവിലെ സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞിരുന്നു. അങ്കണവാടിയോട് ചേർന്നാണ് കുട്ടിയാന നിലയുറപ്പിച്ചിട്ടുള്ളത്. ചൂരണിയിലും കരിങ്ങാടുമായി ദമ്പതികൾ ഉൾപ്പെടെ ആറ് പേരെ കുട്ടിയാന കഴിഞ്ഞ ദിവസങ്ങളിൽ ആക്രമിച്ചിരുന്നു.

ആനയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിട്ടെങ്കിലും വനംവകുപ്പ് നടപടിയിലേക്ക് കടന്നിട്ടില്ല. ആന തുടർച്ചയായി ഭീതി പരത്തിയിട്ടും വനംവകുപ്പ് ഇടപെടാത്തതിൽ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. കുറ്റ്യാടി റെഞ്ച് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു. ആനയെ മയക്കുവെടി വയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

Wild elephant rushes into locals at Chotilpalam, narrowly escapes

Next TV

Related Stories
മോഷണ വിരുതൻ; കോഴിക്കോട് പേരാമ്പ്രയിൽ വീടിന്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പൊക്കി പോലീസ്

Jul 25, 2025 10:15 PM

മോഷണ വിരുതൻ; കോഴിക്കോട് പേരാമ്പ്രയിൽ വീടിന്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പൊക്കി പോലീസ്

പേരാമ്പ്രയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
പിള്ളറേ ...നാളെ ക്ലാസില്ലാ ! കനത്ത മഴ, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

Jul 25, 2025 09:16 PM

പിള്ളറേ ...നാളെ ക്ലാസില്ലാ ! കനത്ത മഴ, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

ശക്തമായ കാറ്റും മഴയും, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂർ പയ്യന്നൂരിൽ പ്ലസ് ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

Jul 25, 2025 09:08 PM

കണ്ണൂർ പയ്യന്നൂരിൽ പ്ലസ് ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

പയ്യന്നൂര്‍ വെള്ളൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം...

Read More >>
നാളെ അവധി.... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു

Jul 25, 2025 08:55 PM

നാളെ അവധി.... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ശനിയാഴ്ച അവധി...

Read More >>
ഓണത്തിന് വെളിച്ചെണ്ണ വിലക്കുറവിൽ; ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം നൽകാനുള്ള നടപടി സ്വീകരിക്കും - ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ

Jul 25, 2025 07:53 PM

ഓണത്തിന് വെളിച്ചെണ്ണ വിലക്കുറവിൽ; ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം നൽകാനുള്ള നടപടി സ്വീകരിക്കും - ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ

ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം നൽകാനുള്ള നടപടി സ്വീകരിക്കും - ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ...

Read More >>
ഗോവിന്ദച്ചാമി പതിനാല് ദിവസം റിമാന്‍ഡില്‍; വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്

Jul 25, 2025 07:27 PM

ഗോവിന്ദച്ചാമി പതിനാല് ദിവസം റിമാന്‍ഡില്‍; വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്

ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്....

Read More >>
Top Stories

Entertainment News

//Truevisionall