യാത്രക്കാർക്ക് ആശ്വാസം; കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി

യാത്രക്കാർക്ക് ആശ്വാസം; കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി
Jul 24, 2025 08:43 AM | By SuvidyaDev

കോഴിക്കോട് :(truevisionnews.com)കഴിഞ്ഞ ദിവസങ്ങളിൽ നിർത്തിവെച്ചിരുന്ന കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ് സർവീസുകൾ ഇന്ന് പുലർച്ചെ മുതൽ പുനരാരംഭിച്ചു. വടകര ആർടിഒ വിളിച്ചുചേർത്ത യോഗത്തിൽ യുവജന സംഘടനകൾ പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണിത്.പേരാമ്പ്രയിൽ കഴിഞ്ഞ ദിവസം സ്വകാര്യ ബസിടിച്ച് ജവാദ് എന്ന വിദ്യാർത്ഥി മരിച്ചതാണ് പ്രതിഷേധങ്ങൾക്ക് കാരണം.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ജവാദിന്റെ ഇരുചക്ര വാഹനത്തിൽ ഇടിക്കുകയും ബസിന്റെ ടയർ കയറിയിറങ്ങി മരണം സംഭവിക്കുകയുമായിരുന്നു.ഈ റൂട്ടിലെ സ്വകാര്യ ബസുകളുടെ റണ്ണിങ് ടൈം വർധിപ്പിച്ചു.ബസ് ജീവനക്കാർക്ക് പരിശീലനം നൽകും.പേരാമ്പ്ര, ഉള്ളിയേരി ബസ് സ്റ്റാൻഡുകളിൽ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തും.യുവജന-വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധംവിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് നാല് ദിവസത്തോളം വിവിധ വിദ്യാർത്ഥി-യുവജന സംഘടനകൾ ശക്തമായ പ്രതിഷേധമാണ് നടത്തിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പേരാമ്പ്രയിൽ ബസ് തടയുകയും ആർടിഒ ഓഫീസിലേക്ക് പ്രകടനം നടത്തുകയും ചെയ്തു. ആർടിഒയുടെ മുറിയിൽ വാഴ വെച്ച് പ്രതിഷേധിക്കുകയും ചെയ്തു.എസ്എഫ്ഐ പ്രവർത്തകർ ആർടിഒ ഓഫീസ് ഉപരോധിച്ചു.യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.ബിജെപി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.തുടർന്ന് നടന്ന ചർച്ചയിലാണ് പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനമായത്.

Private buses start running on Kozhikode - Kuttiadi route

Next TV

Related Stories
ഓണത്തിന് വെളിച്ചെണ്ണ വിലക്കുറവിൽ; ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം നൽകാനുള്ള നടപടി സ്വീകരിക്കും - ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ

Jul 25, 2025 07:53 PM

ഓണത്തിന് വെളിച്ചെണ്ണ വിലക്കുറവിൽ; ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം നൽകാനുള്ള നടപടി സ്വീകരിക്കും - ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ

ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം നൽകാനുള്ള നടപടി സ്വീകരിക്കും - ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ...

Read More >>
ഗോവിന്ദച്ചാമി പതിനാല് ദിവസം റിമാന്‍ഡില്‍; വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്

Jul 25, 2025 07:27 PM

ഗോവിന്ദച്ചാമി പതിനാല് ദിവസം റിമാന്‍ഡില്‍; വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്

ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്....

Read More >>
ജനങ്ങൾക്കുനേരെ കൈവീശിക്കാട്ടി, കുലുക്കമില്ലാതെ ഗോവിന്ദച്ചാമി; ജയിൽ പരിസരത്ത് തടിച്ച് കൂടി വൻ ജനാവലി

Jul 25, 2025 06:32 PM

ജനങ്ങൾക്കുനേരെ കൈവീശിക്കാട്ടി, കുലുക്കമില്ലാതെ ഗോവിന്ദച്ചാമി; ജയിൽ പരിസരത്ത് തടിച്ച് കൂടി വൻ ജനാവലി

ജയില്‍ ചാടി പിടിയിലായ ബലാത്സംഗ കേസ് കുറ്റവാളി ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു....

Read More >>
സ്കൂൾ സമയമാറ്റം; സമസ്ത സർക്കാരുമായി സഹകരിക്കും ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരും

Jul 25, 2025 06:24 PM

സ്കൂൾ സമയമാറ്റം; സമസ്ത സർക്കാരുമായി സഹകരിക്കും ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരും

ഈ അധ്യയന വർഷം സ്കൂൾ സമയമാറ്റം തീരുമാനിച്ചപോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി....

Read More >>
Top Stories

Entertainment News

//Truevisionall