'കണ്ണേ കരളേ വി.എസ്സേ...കേരളമാകെ മുഴങ്ങുന്നു... '; വി എസ് ഇനി ജ്വലിക്കുന്ന വിപ്ലവ ഓര്‍മയായി കേരള മനസില്‍

'കണ്ണേ കരളേ വി.എസ്സേ...കേരളമാകെ മുഴങ്ങുന്നു... ';  വി എസ് ഇനി ജ്വലിക്കുന്ന വിപ്ലവ ഓര്‍മയായി കേരള മനസില്‍
Jul 22, 2025 08:51 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) കണ്ണേ കരളേ വിഎസേ എന്ന് മുദ്രാവാക്യമാണ് കേരളമാകെ മുഴങ്ങുന്നത്. വി എസ് ഇനി ജ്വലിക്കുന്ന വിപ്ലവ ഓര്‍മയായി കേരള മനസില്‍. പോരാട്ടത്തിന്റെ ആചാര്യനെ ഹൃദയങ്ങളില്‍ സ്മരിക്കുകയാണ് മലയാളികള്‍. സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസം ദുഃഖാചരണം ആചരിക്കും.

ചെങ്കനല്‍ താണ്ടിക്കടന്ന സഖാവിന് എകെജി സെന്ററില്‍ അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കാനെത്തിയത് പതിനായിരങ്ങളാണ്. രാവിലെ 9 മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം. ഉച്ചയോടെ ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.നാളെ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം നടത്തും. ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2006 മുതല്‍ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരചരിത്രം വിഎസിന്റെ ചരിത്രം കൂടിയാണ്. നായനാര്‍ക്കുശേഷമുള്ള കഴിഞ്ഞ 20 വര്‍ഷത്തോളം കേരളത്തില്‍ ഇടതിന്റെ താര പ്രചാരകന്‍ ആരെന്നതിന്റെ ഒറ്റയുത്തരമായിരുന്നു വിഎസ്.

'കമ്യൂണിസ്റ്റായി ജീവിച്ചു, ഇനി മരിക്കുന്നതും കമ്യൂണിസ്റ്റുകാരനായി തന്നെയായിരിക്കും' ഇതാണ് വി.എസിന്റെ ഉറച്ച നിലപാട്. വി.എസിന്റെ ശരീരത്തിനെയോ മനസ്സിനെയോ കരിയിച്ചുകളയാന്‍ പോരുന്ന ഒരു അഗ്‌നികുണ്ഠവും ആ വിപ്ലവ ജീവിതത്തില്‍ ബാക്കിയായിരുന്നില്ല. വീരേതിഹാസം രചിച്ച വിപ്ലവകാലത്തെ 23-കാരന്‍ ഏഴു പതിറ്റാണ്ടിനിപ്പുറവും ആബാലവൃദ്ധം മലയാളികളുടേയും വിപ്ലവ ബോധത്തിന്റെയും രാഷ്ട്രീയ പ്രതിബദ്ധതയുടേയും ജീവനുള്ള, കാവല്‍വിളക്കായി നിലകൊള്ളുന്നുവെങ്കില്‍ നാമത് സമ്മതിക്കേണ്ടി വരും. വിപ്ലവകാരിക്ക് മരണമില്ല.

VS is now a burning revolutionary memory in Kerala minds

Next TV

Related Stories
വിഎസിന് യാത്രാമൊഴി.... അന്ത്യാഞ്ജലി അർപ്പിച്ച് തലസ്ഥാനം; വിലാപയാത്ര ആലപ്പുഴയിലേക്ക്

Jul 22, 2025 02:17 PM

വിഎസിന് യാത്രാമൊഴി.... അന്ത്യാഞ്ജലി അർപ്പിച്ച് തലസ്ഥാനം; വിലാപയാത്ര ആലപ്പുഴയിലേക്ക്

ആയിരങ്ങളുടെ യാത്രാമൊഴിയോടെ കേരളത്തിന്റെ പ്രിയ നേതാവ് വി എസിന്റെ അവസാന...

Read More >>
'കേരളത്തിനും രാഷ്ട്രത്തിനും വി എസ് നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും' -പ്രിയങ്ക ഗാന്ധി

Jul 22, 2025 01:47 PM

'കേരളത്തിനും രാഷ്ട്രത്തിനും വി എസ് നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും' -പ്രിയങ്ക ഗാന്ധി

കേരളത്തിനും രാഷ്ട്രത്തിനും വി എസ് നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രിയങ്ക...

Read More >>
വിഎസിൻ്റെ വിയോഗം: നാളെ ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Jul 22, 2025 01:44 PM

വിഎസിൻ്റെ വിയോഗം: നാളെ ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

വിഎസിൻ്റെ വിയോഗം: നാളെ ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Read More >>
'എല്ലാ പെണ്ണുപിടിയന്‍മാര്‍ക്കും ഞാനെതിരാ...'; ഇരകള്‍ക്കായി വിഎസിന്‍റെ ശബ്ദമുയര്‍ന്നു, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവ്

Jul 22, 2025 01:11 PM

'എല്ലാ പെണ്ണുപിടിയന്‍മാര്‍ക്കും ഞാനെതിരാ...'; ഇരകള്‍ക്കായി വിഎസിന്‍റെ ശബ്ദമുയര്‍ന്നു, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവ്

ഇരകള്‍ക്കായി വിഎസിന്‍റെ ശബ്ദമുയര്‍ന്നു, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവ്...

Read More >>
സമരപോരാളി മടങ്ങുന്നു ... ആലപ്പുഴയിലേക്കുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ, ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യം

Jul 22, 2025 12:05 PM

സമരപോരാളി മടങ്ങുന്നു ... ആലപ്പുഴയിലേക്കുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ, ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യം

ആലപ്പുഴയിലേക്കുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ, ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കാനും...

Read More >>
‘ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും ആശയത്തിൽ ഉറച്ചുനിന്ന വിഎസ്’; ബിനോയ് വിശ്വം

Jul 22, 2025 11:28 AM

‘ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും ആശയത്തിൽ ഉറച്ചുനിന്ന വിഎസ്’; ബിനോയ് വിശ്വം

വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

Read More >>
Top Stories

//Truevisionall