തിരുവനന്തപുരം : ( www.truevisionnews.com ) പോക്‌സോ കേസ് പ്രതി എംഡിഎംഎയുമായി അറസ്റ്റിൽ. മുട്ടത്തറ പൊന്നറനഗർ സ്വദേശി ഗോപകുമാര്‍ (24) ആണ് ഡാന്‍സാഫ് ടീമിന്‍റെയും ഫോര്‍ട്ട് പൊലീസിന്‍റെയും പരിശോധനയില്‍ പിടിയിലായത്. 32 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍നിന്നു പിടികൂടിയത്. 2022 ല്‍ ഫോര്‍ട്ട് പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് ഗോപകുമാർ പ്രതിയായിരുന്നത്.
ചോദ്യം ചെയ്യലിനിടെയാണ് ഗോപകുമാർ പോക്സോ കേസ് പ്രതിയാണെന്ന് പൊലീസിനു മനസ്സിലായത്. ബെംഗളൂരുവില്‍ നിന്ന് ചില്ലറ വില്‍പനയ്ക്കെത്തിച്ച എംഡിഎംഎ ഇയാൾ തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലുമായി വിറ്റിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റഡിയിലെടുത്തത്.
.gif)

അതേസമയം ജില്ലയിൽ ഇന്ന് വൻ ലഹരിമരുന്ന് വേട്ടയാണ് നടന്നത്. കല്ലമ്പലത്ത് ഒന്നേ കാല്‍ കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. വിദേശത്തുനിന്നു ബാഗേജില്‍ കടത്തിക്കൊണ്ടു വന്ന ലഹരിമരുന്നാണ് സഞ്ജു, നന്ദു, ഉണ്ണികൃഷ്ണൻ, പ്രവീൺ എന്നിവരിൽനിന്നു പിടികൂടിയത്. ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജിലാണ് ഒന്നേകാല്‍ കിലോ എംഡിഎംഎ കണ്ടെത്തിയത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവർ സഞ്ചരിച്ച കാര്‍ പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇവരെ പിന്തുടര്‍ന്ന് കാര്‍ നിർത്തിച്ച് പരിശോധിച്ചപ്പോഴാണ് ബാഗേജിൽനിന്ന് എംഡിഎംഎ കണ്ടെത്തിയത്. സഞ്ജു ഈ മാസം ആദ്യവും നന്ദു കഴിഞ്ഞ മാസവുമാണ് വിദേശത്തേക്ക് പോയത്. വിദേശബന്ധമുള്ള ലഹരിമാഫിയയുടെ കാരിയർമാരായി ഇവര്‍ പ്രവര്‍ത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
POCSO case accused arrested with MDMA in Muttathara
