കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഭിത്തി ഇടിഞ്ഞ് റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് കേടുപാടുകൾ വന്നിട്ടുണ്ട്. എന്നാല്‍ ആളുകൾക്ക് പരിക്കില്ല എന്നാണ് വിവരം.
കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു കെട്ടിടഭാഗം തകർന്നു വീണ് സ്ത്രീ മരിച്ചിരുന്നു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52) ആണ് മരിച്ചത്. ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗത്തിലെ 14-ാം വാർഡിനോട് ചേർന്നുള്ള ശുചിമുറി സമുച്ചയമാണ് തകർന്നത് വീണത്.
.gif)

മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ബിന്ദു. അപകടസമയത്ത് ബിന്ദു ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ രണ്ടര മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കും വാരിയെല്ലുകൾ ഒടിഞ്ഞതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു.
Kozhikode Medical College retaining wall collapses damaging vehicles
