'പ്രജാപതി'യുടെ ഉടമയെ തിരക്കിയെത്തി; ബസ് തട‌ഞ്ഞ് നിർത്തി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, 46കാരൻ അറസ്റ്റിൽ

'പ്രജാപതി'യുടെ ഉടമയെ തിരക്കിയെത്തി; ബസ് തട‌ഞ്ഞ് നിർത്തി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, 46കാരൻ അറസ്റ്റിൽ
Jul 6, 2025 08:58 PM | By Jain Rosviya

തൃശൂര്‍: (truevisionnews.com)ബസ് തട‌ഞ്ഞ് നിര്‍ത്തി വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത 46കാരൻ അറസ്റ്റില്‍. ചാക്കോച്ചി എന്നു വിളിക്കുന്ന വലപ്പാട് കഴിമ്പ്രം ബീച്ച് സ്വദേശി കുറുപ്പത്ത് വീട്ടില്‍ ഷിബിനെയാണ് (46) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചാംതീയതിയായിരുന്നു സംഭവം. കഴിമ്പ്രം വലിയ നെടിയിരിപ്പില്‍ അമ്പലത്തിനടുത്തുള്ള റോഡില്‍ വെച്ച് മത്സ്യബന്ധന തൊഴിലാളികളും മറ്റും യാത്ര ചെയ്തിരുന്ന ബസ് തടഞ്ഞു നിര്‍ത്തിയാണ് ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.

ഇയാൾ ബസിനകത്ത് കയറി ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി അല്ലപ്പുഴ വീട്ടില്‍ ബാബു (58)വിനെ വാളു വീശി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ ജോലി ചെയ്യുന്ന വള്ളത്തിന്റെ മുതലാളിയെ അന്വേഷിച്ചപ്പോള്‍ അറിയില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കൊല്ലാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ബാബു പരാതി നല്‍കുകയായിരുന്നു. നടപടി ക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതി ഷിബിന്‍ തുളസിദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പ്രജാപതി എന്ന് പേരുള്ള വള്ളത്തിലാണ് ജോലി ചെയ്തിരുന്നത്.

ഇയാള്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനാല്‍ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്താലാണ് പ്രതി ബസ് തടഞ്ഞത്. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍സ്ത്രീധന പീഡനം, വധശ്രമം അടക്കം പതിനൊന്ന് ക്രമിനല്‍ കേസുകളുണ്ട്. വലപ്പാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ്. എഎസ്‌ഐമാരായ രാജേഷ് കുമാര്‍, ഭരതനുണ്ണി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സോഷി, സിവില്‍ പൊലീസ് ഓഫീസര്‍ സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

46 year old man creates panic by stopping bus brandishing sword

Next TV

Related Stories
എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

Jul 30, 2025 04:51 PM

എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി, കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി...

Read More >>
പോസ്റ്റ്‌‌മോര്‍ട്ടത്തില്‍ തെളിവ്; ഭര്‍ത്താവ് ഫസീലയുടെ നാഭിയില്‍ ചവിട്ടി, ഭര്‍തൃമാതാവും അറസ്റ്റില്‍

Jul 30, 2025 04:03 PM

പോസ്റ്റ്‌‌മോര്‍ട്ടത്തില്‍ തെളിവ്; ഭര്‍ത്താവ് ഫസീലയുടെ നാഭിയില്‍ ചവിട്ടി, ഭര്‍തൃമാതാവും അറസ്റ്റില്‍

ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃമാതാവും...

Read More >>
ബസിലെ അക്രമം ; കണ്ടക്ടർക്കെതിരെ ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്, കണ്ടക്ടറെ ആക്രമിച്ചത് ഗുണ്ടാസംഘമെന്ന് ആരോപണം

Jul 30, 2025 03:41 PM

ബസിലെ അക്രമം ; കണ്ടക്ടർക്കെതിരെ ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്, കണ്ടക്ടറെ ആക്രമിച്ചത് ഗുണ്ടാസംഘമെന്ന് ആരോപണം

തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിലെ സ്വകര്യ ബസിൽ കണ്ടക്ടറായ യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ...

Read More >>
'കാലിൽ വൈദ്യുതി വയർ ചുറ്റി ഭർത്താവ്, സുധാകരന്റെ ദേഹത്ത് ഭാര്യയും'; വാടകവീട്ടിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ

Jul 30, 2025 03:31 PM

'കാലിൽ വൈദ്യുതി വയർ ചുറ്റി ഭർത്താവ്, സുധാകരന്റെ ദേഹത്ത് ഭാര്യയും'; വാടകവീട്ടിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ

വൈപ്പിനിൽ ഭാര്യയെയും ഭർത്താവിനെയും വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

Jul 30, 2025 02:49 PM

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു...

Read More >>
Top Stories

Entertainment News

//Truevisionall