ക്രൂരത ഭാര്യയുടെ അറിവോടെ ? മദ്റസ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത് ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, അധ്യാപകൻ അറസ്റ്റിൽ

ക്രൂരത ഭാര്യയുടെ അറിവോടെ ? മദ്റസ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത് ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, അധ്യാപകൻ അറസ്റ്റിൽ
Jul 5, 2025 10:42 AM | By Athira V

മീററ്റ്: ( www.truevisionnews.com ) ഉത്തർപ്രദേശിലെ മീററ്റിൽ മദ്റസാ വിദ്യാർഥിയായ 22കാരിയെ ബലാത്സംഗം ചെയ്‌ത 45കാരനായ മദ്റസ അധ്യാപകൻ അറസ്റ്റിൽ. ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിലാണ് അധ്യാപകനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ബിഹാർ സ്വദേശിയായ ഇരയുടെ പരാതിയിൽ, ഇയാൾ പലതവണ ബലാത്സംഗം ചെയ്തതായും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു. മൂന്ന് തവണയാണ് ​ഗർഭഛിദ്രത്തിന് വിധേയമാക്കിയത്. കുറ്റകൃത്യത്തിന് പ്രതിയുടെ ഭാര്യ പ്രോത്സാഹിപ്പിക്കുകയും പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ആരോപിച്ചു.

മൂന്ന് വർഷം മുമ്പാണ് യുവതി മദ്രസയിൽ എത്തിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി മീററ്റ് പോലീസ് സൂപ്രണ്ട് (സിറ്റി) ആയുഷ് വിക്രം സിംഗ് പറഞ്ഞു. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ഭാര്യക്കെതിരെ കേസെടുത്തെങ്കിലും അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ബലാത്സംഗം ശിക്ഷകൾ (IPC 376)

ഇന്ത്യൻ നിയമപ്രകാരം ബലാത്സംഗത്തിന് കഠിനമായ ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്: സാധാരണ ബലാത്സംഗ കുറ്റത്തിന് കുറഞ്ഞത് 10 വർഷം തടവ് ലഭിക്കും, ഇത് ജീവപര്യന്തം വരെ നീളാനും പിഴ ഈടാക്കാനും സാധ്യതയുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ (ഉദാഹരണത്തിന്, പോലീസ് ഉദ്യോഗസ്ഥൻ, പൊതുസേവകൻ, ആശുപത്രി ജീവനക്കാർ എന്നിവർ കുറ്റം ചെയ്യുകയാണെങ്കിൽ, അല്ലെങ്കിൽ ഗുരുതരമായ മുറിവേൽപ്പിക്കുക, അല്ലെങ്കിൽ 16 വയസ്സിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുകയാണെങ്കിൽ) കുറഞ്ഞത് 20 വർഷം തടവ് ലഭിക്കാം, ഇത് ജീവപര്യന്തം വരെ നീളാം. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുകയാണെങ്കിൽ, കുറഞ്ഞത് 20 വർഷം തടവ്, ജീവപര്യന്തം തടവ്, അല്ലെങ്കിൽ വധശിക്ഷ വരെ ലഭിക്കാം. കൂട്ടബലാത്സംഗത്തിന് കുറഞ്ഞത് 20 വർഷം തടവ്, ഇത് ജീവപര്യന്തം വരെ നീളാം.

madrasa teacher arrested for raping 22-year-old madrasa student

Next TV

Related Stories
പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

Jul 29, 2025 10:23 AM

പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളി മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ പരിശോധന ഇന്ന് തന്നെ...

Read More >>
ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ; ഡിഎൻഎ പരിശോധനയ്ക്ക് കുടുംബം സാമ്പിൾ നൽകും

Jul 29, 2025 09:00 AM

ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ; ഡിഎൻഎ പരിശോധനയ്ക്ക് കുടുംബം സാമ്പിൾ നൽകും

ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെയെന്ന്...

Read More >>
മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

Jul 29, 2025 08:31 AM

മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

മദ്യപിക്കാന്‍ ഉമ്മയോട് പണം ചോദിച്ചത് കൊടുക്കേണ്ടെന്ന് പറഞ്ഞതിന് ഭാര്യയെ മിക്‌സികൊണ്ട് തലക്കെറിഞ്ഞ്...

Read More >>
കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

Jul 29, 2025 08:15 AM

കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

കളെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ യുവതിക്ക് ജീവപര്യന്തം...

Read More >>
തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

Jul 28, 2025 08:40 PM

തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന്...

Read More >>
Top Stories

//Truevisionall