'ആ ​ഇ​ളം​മേ​നി​യി​ൽ ലൈം​ഗി​കാ​തി​ക്ര​മ ല​ക്ഷ​ണ​ങ്ങ​ൾ'......'സ്കൂ​ൾ ബാ​ഗോ​ടെ കു​ഴി​ച്ചി​ടു​മ്പോ​ൾ 15-കാ​രി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ പാ​വാ​ട​യും അ​ടി​വ​സ്ത്ര​വും ഇ​ല്ലാ​യി​രു​ന്നു' മ​റ​വു​ചെ​യ്ത​യാ​ളു​ടെ ഞെട്ടിക്കുന്ന വെ​ളി​പ്പെ​ടു​ത്ത​ൽ

'ആ ​ഇ​ളം​മേ​നി​യി​ൽ ലൈം​ഗി​കാ​തി​ക്ര​മ ല​ക്ഷ​ണ​ങ്ങ​ൾ'......'സ്കൂ​ൾ ബാ​ഗോ​ടെ കു​ഴി​ച്ചി​ടു​മ്പോ​ൾ 15-കാ​രി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ പാ​വാ​ട​യും അ​ടി​വ​സ്ത്ര​വും ഇ​ല്ലാ​യി​രു​ന്നു' മ​റ​വു​ചെ​യ്ത​യാ​ളു​ടെ ഞെട്ടിക്കുന്ന വെ​ളി​പ്പെ​ടു​ത്ത​ൽ
Jul 5, 2025 10:23 AM | By VIPIN P V

മം​ഗ​ളൂ​രു: ( www.truevisionnews.com ) ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ ധ​ർ​മ​സ്ഥ​ല ഗ്രാ​മ​ത്തി​ൽ ന​ട​ന്ന അ​രുംകൊ​ല​ക​ളു​ടെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വു​ചെ​യ്തു എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​യാ​ൾ വെ​ളി​പ്പെ​ടു​ത്തി. അ​ഭി​ഭാ​ഷ​ക​രാ​യ ഓ​ജ​സ്വി ഗൗ​ഡ, സ​ച്ചി​ൻ ദേ​ശ്പാ​ണ്ഡെ എ​ന്നി​വ​ർ മു​ഖേ​ന വി​വ​ര​ങ്ങ​ളും പ​ട​ങ്ങ​ളും ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ഡോ. ​കെ. അ​രു​ൺ​കു​മാ​റി​ന് വ്യാ​ഴാ​ഴ്ച കൈ​മാ​റി. എ​സ്.​പി​യു​ടെ കാ​ര്യാ​ല​യം വെ​ള്ളി​യാ​ഴ്ച ഇ​ത് സ്ഥി​രീ​ക​രി​ച്ചു.

ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങി നി​ര​ന്ത​രം ജ​ഡ​ങ്ങ​ൾ മ​റ​വ് ചെ​യ്യി​ച്ച​വ​രു​ടെ ക​ഴു​ക​ൻ ക​ണ്ണു​ക​ൾ സ്വ​ന്തം മ​ക​ൾ​ക്കു​നേ​രെ തി​രി​ഞ്ഞ​തോ​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം ധ​ർ​മ​സ്ഥ​ല വി​ട്ട​യാ​ൾ ഇ​പ്പോ​ൾ ക​ർ​ണാ​ട​ക​ക്ക് പു​റ​ത്ത് ക​ഴി​യു​ക​യാ​ണ്. ക​ല്ലേ​രി​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന് 500 മീ​റ്റ​ർ അ​ക​ലെ 2010ൽ 12-15 ​വ​യ​സ്സു​ള്ള വി​ദ്യാ​ർ​ഥി​നി​യു​ടെ ജ​ഡം മ​റ​വു ചെ​യ്ത​ത് മ​ന​സ്സി​ലി​ന്നും ക​ന​ലാ​ണെ​ന്ന് ജി​ല്ല പൊ​ലീ​സി​നു​ള്ള ക​ത്തി​ൽ പ​റ​ഞ്ഞു. ആ ​മോ​ൾ സ്കൂ​ൾ യൂ​നി​ഫോം ഷ​ർ​ട്ട് ധ​രി​ച്ചി​രു​ന്നു.

പ​ക്ഷേ അ​വ​ളു​ടെ പാ​വാ​ട​യും അ​ടി​വ​സ്ത്ര​വും കാ​ണാ​നി​ല്ലാ​യി​രു​ന്നു. ആ ​ഇ​ളം​മേ​നി​യി​ൽ ലൈം​ഗി​കാ​തി​ക്ര​മ ല​ക്ഷ​ണ​ങ്ങ​ൾ വ്യ​ക്ത​മാ​യി കാ​ണാ​മാ​യി​രു​ന്നു. ക​ഴു​ത്തി​ൽ ശ്വാ​സം മു​ട്ടി​ച്ച​തി​ന്റെ പാ​ടു​ക​ളും ക​ണ്ടു. കു​ഴി​യെ​ടു​ത്ത് സ്കൂ​ൾ ബാ​ഗി​നൊ​പ്പം മ​റ​വ് ചെ​യ്യാ​ൻ എ​ന്നോ​ട് ക​ൽ​പി​ച്ചു.വ​ർ​ഷ​ങ്ങ​ളാ​യി ധ​ർ​മ​സ്ഥ​ല ഗ്രാ​മ​ത്തി​ലും പ​രി​സ​ര​ത്തും ന​ട​ന്ന കൊ​ല​പാ​ത​ക​ങ്ങ​ൾ, ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ, മൂ​ടി​വെ​ക്ക​ൽ എ​ന്നി​വ​യെ​ക്കു​റി​ച്ചാ​ണ് ക​ത്ത്. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ അ​യാ​ൾ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും ത​നി​ക്കും കു​ടും​ബ​ത്തി​നും സം​ര​ക്ഷ​ണം തേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

താ​ൻ തു​ട​ർ​ച്ച​യാ​യി വ​ധ​ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. ധ​ർ​മ​സ്ഥ​ല ഗ്രാ​മ​ത്തി​ന്റെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും അ​ധി​കാ​ര​പ​രി​ധി​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ര​വ​ധി വ്യ​ക്തി​ക​ളു​ടെ, ഏ​റെ​യും ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ന്നെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​ച്ച് സം​സ്‌​ക​രി​പ്പി​ച്ചു​വെ​ന്ന് അ​യാ​ൾ ക​ത്തി​ൽ പ​റ​യു​ന്നു. അ​വ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​റ​ത്തെ​ടു​ക്ക​ണ​മെ​ന്ന് താ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് (എ​ഫ്‌.​ഐ.​ആ​ർ) ഉ​ട​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും സാ​ക്ഷി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ടു​ന്നു.

താ​ങ്ങാ​നാ​വാ​ത്ത കു​റ്റ​ബോ​ധ​ത്തി​ൽ​നി​ന്ന് മു​ക്തി തേ​ടി ഹൃ​ദ​യ​ഭാ​രം ഇ​റ​ക്കി​വെ​ക്കാ​നാ​ണ് വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​ത്. ക​ണ്ട ക്രൂ​ര​ത​ക​ളു​ടെ​യും കു​ഴി​ച്ചി​ട്ട മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​യും ഭാ​രം പേ​റി ജീ​വി​ക്കാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ല. അ​നു​സ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ചാ​ൽ ആ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ കു​ഴി​ച്ചി​ടു​മെ​ന്ന നി​ര​ന്ത​ര​മാ​യ ഭീ​ഷ​ണി​യും ആ ​ഓ​ർ​മ​ക​ളു​ണ​ർ​ത്തു​ന്ന മാ​ന​സി​ക പീ​ഡ​ന​വും അ​സ​ഹ​നീ​യ​മാ​യി. വേ​ഗ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും ത​നി​ക്കും കു​ടും​ബ​ത്തി​നും സം​ര​ക്ഷ​ണ​വും അ​ഭ്യ​ർ​ഥി​ക്കു​ന്നു.

11 വ​ർ​ഷം​മു​മ്പ് താ​ൻ ധ​ർ​മ​സ്ഥ​ല​യി​ൽ​നി​ന്ന് ചെ​റി​യ കു​ടും​ബ​ത്തെ​യും കൂ​ട്ടി പ​ലാ​യ​നം ചെ​യ്ത​താ​ണ്. ഏ​റ്റ​വും താ​ഴ്ന്ന ജാ​തി എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഒ​രു വി​ഭാ​ഗ​ത്തി​ലാ​ണ് താ​ൻ ജ​നി​ച്ച​ത്. 1995 മു​ത​ൽ 2014 ഡി​സം​ബ​ർ വ​രെ ധ​ർ​മ​സ്ഥ​ല​യി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​നു​കീ​ഴി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തി​രു​ന്നു. നേ​ത്രാ​വ​തി ന​ദി​ക്ക​ടു​ത്തും പ​രി​സ​ര​ത്തും പ​തി​വാ​യി ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ചെ​യ്തു. സാ​ധാ​ര​ണ ജോ​ലി എ​ന്ന നി​ല​യി​ലെ തു​ട​ക്കം ക്ര​മേ​ണ ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കു​ക എ​ന്ന ഭ​യാ​ന​ക അ​വ​സ്ഥ​യി​ലേ​ക്ക് മാ​റി. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ത്മ​ഹ​ത്യ​ക​ളോ ആ​ക​സ്മി​ക മു​ങ്ങി​മ​ര​ണ​ങ്ങ​ളോ ആ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്.

മി​ക്ക മൃ​ത​ദേ​ഹ​ങ്ങ​ളും സ്ത്രീ​ക​ളു​ടേ​താ​യി​രു​ന്നു. അ​വ​യി​ൽ പ​ല​തും വ​സ്ത്ര​ങ്ങ​ളോ അ​ടി​വ​സ്ത്ര​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്റെ വ്യ​ക്ത​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. മു​റി​വു​ക​ളും ശ്വാ​സം​മു​ട്ടി​ച്ച​തി​ന്റെ അ​ട​യാ​ള​ങ്ങ​ളും കാ​ണ​പ്പെ​ട്ടു. 1998ഓ​ടെ പൊ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു​പ​ക​രം ഈ ​മൃ​ത​ദേ​ഹ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സം​സ്ക​രി​ക്കാ​ൻ ത​ന്റെ സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.

വി​സ​മ്മ​തി​ക്കു​ക​യും പൊ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ത​ന്നെ ക​ഠി​ന​മാ​യി മ​ർ​ദി​ച്ചു. അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​തി​രി​ക്കു​ക​യോ ആ​രോ​ടെ​ങ്കി​ലും സം​സാ​രി​ക്കു​ക​യോ ചെ​യ്താ​ൽ നി​ന്നെ ക​ഷ​ണ​ങ്ങ​ളാ​ക്കും, നി​ന്റെ ശ​രീ​രം മ​റ്റു​ള്ള​വ​രെ​പ്പോ​ലെ കു​ഴി​ച്ചി​ടും, നി​ന്റെ മു​ഴു​വ​ൻ കു​ടും​ബ​ത്തെ​യും ബ​ലി​യ​ർ​പ്പി​ക്കും എ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

നേ​ര​ത്തെ ഈ ​ജോ​ലി വ​ഹി​ച്ചി​രു​ന്ന ആ​ളെ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കാ​ണാ​താ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്‌​ക​രി​ക്കേ​ണ്ട പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ ത​ന്നെ വി​ളി​ക്കു​മാ​യി​രു​ന്നു. പ​ല​പ്പോ​ഴും ഇ​വ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളോ സ്ത്രീ​ക​ളോ ആ​യി​രു​ന്നു. അ​വ​ർ അ​ടി​വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചി​രു​ന്നി​ല്ല. വ​സ്ത്ര​ങ്ങ​ൾ കീ​റി​പ്പ​റ​ിഞ്ഞി​രു​ന്നു. സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ക്രൂ​ര​മാ​യ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്റെ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. ചി​ല മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ആ​സി​ഡ് പൊ​ള്ള​ലേ​റ്റ​തി​ന്റെ പാ​ടു​ക​ളും കാ​ണാ​നാ​യി.

മു​ഖം ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു 20 കാ​രി​യു​ടെ ജ​ഡം. അ​വ​രു​ടെ ശ​രീ​രം പ​ത്രം കൊ​ണ്ട് മൂ​ടി​യി​രു​ന്നു. മൃ​ത​ദേ​ഹം മാ​ത്ര​മ​ല്ല അ​വ​രു​ടെ ചെ​രി​പ്പു​ക​ളും മ​റ്റു വ​സ്തു​ക്ക​ളും ക​ത്തി​ച്ചു​ക​ള​യാ​നും നി​ർ​ദേ​ശം ല​ഭി​ച്ചു. ധ​ർ​മ​സ്ഥ​ല​യി​ൽ ഭി​ക്ഷാ​ട​ന​ത്തി​നെ​ത്തി​യ ദ​രി​ദ്ര​രും നി​രാ​ലം​ബ​രു​മാ​യ പു​രു​ഷ​ന്മാ​രെ ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ നി​ര​വ​ധി കേ​സു​ക​ൾ താ​ൻ ക​ണ്ടി​ട്ടു​ണ്ട്.

കൊ​ല ന​ട​ത്തി​യ രീ​തി വ​ള​രെ ക്രൂ​ര​മാ​യി​രു​ന്നു. മു​റി​ക​ളി​ലെ ക​സേ​ര​ക​ളി​ൽ കെ​ട്ടി​യി​ട്ട് പി​ന്നി​ൽ​നി​ന്ന് ട​വ്വ​ലു​ക​ൾ ക​ഴു​ത്തി​ലി​ട്ട് പി​റ​കോ​ട്ട് വ​ലി​ച്ച് ശ്വാ​സം മു​ട്ടി​ച്ചു. ത​ന്റെ ക​ൺ​മു​ന്നി​ലാ​ണ് ഈ ​കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന​ത്. ഈ ​മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ട്ടി​ൽ ആ​ഴ​ത്തി​ൽ കു​ഴി​ച്ചി​ടാ​ൻ നി​ർ​ദേ​ശം ല​ഭി​ച്ചു. ചി​ല​പ്പോ​ഴൊ​ക്കെ തെ​ളി​വു​ക​ൾ അ​വ​ശേ​ഷി​ക്കാ​തി​രി​ക്കാ​ൻ ഡീ​സ​ൽ ഒ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ഈ ​രീ​തി​യി​ൽ സം​സ്‌​ക​രി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന് താ​ൻ ക​ണ​ക്കാ​ക്കു​ന്നു.

2014 ആ​യ​പ്പോ​ഴേ​ക്കും അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രു​ന്ന മാ​ന​സി​ക പീ​ഡ​നം അ​സ​ഹ​നീ​യ​മാ​യി. സൂ​പ്പ​ർ​വൈ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രാ​ൾ ത​ന്റെ കു​ടും​ബ​ത്തി​ലെ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​പ്പോ​ൾ എ​ത്ര​യും വേ​ഗം ര​ക്ഷ​പ്പെ​ട​ണ​മെ​ന്ന് മ​ന​സ്സി​ലാ​ക്കി. ആ ​വ​ർ​ഷം ഡി​സം​ബ​റി​ലാ​യി​രു​ന്നു പ​ലാ​യ​നം.

revelation of the person who buried many bodies killed in the village of dharmasthala

Next TV

Related Stories
പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

Jul 29, 2025 10:23 AM

പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളി മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ പരിശോധന ഇന്ന് തന്നെ...

Read More >>
ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ; ഡിഎൻഎ പരിശോധനയ്ക്ക് കുടുംബം സാമ്പിൾ നൽകും

Jul 29, 2025 09:00 AM

ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ; ഡിഎൻഎ പരിശോധനയ്ക്ക് കുടുംബം സാമ്പിൾ നൽകും

ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെയെന്ന്...

Read More >>
മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

Jul 29, 2025 08:31 AM

മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

മദ്യപിക്കാന്‍ ഉമ്മയോട് പണം ചോദിച്ചത് കൊടുക്കേണ്ടെന്ന് പറഞ്ഞതിന് ഭാര്യയെ മിക്‌സികൊണ്ട് തലക്കെറിഞ്ഞ്...

Read More >>
കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

Jul 29, 2025 08:15 AM

കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

കളെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ യുവതിക്ക് ജീവപര്യന്തം...

Read More >>
തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

Jul 28, 2025 08:40 PM

തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന്...

Read More >>
Top Stories










//Truevisionall