---
title: " ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചത് സുഹൃത്ത്; ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചത് ഡെലിവറി ഏജന്‍റ്  അല്ല, കേസിൽ വഴിത്തിരിവ്"
english_title: "Friend forced her to have sex 22-year-old woman raped by delivery agent, breakthrough in case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300599/friend-forced-her-to-have-sex-22-year-old-woman-raped-by-delivery-agent-breakthrough-in-case"
published_at: "2025-07-05T07:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68688e4fc36b8_girl.jpg"
keywords: []
---

#  ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചത് സുഹൃത്ത്; ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചത് ഡെലിവറി ഏജന്‍റ്  അല്ല, കേസിൽ വഴിത്തിരിവ്

> **Lead Summary:** **പുണെ∙: **ഐടി ജീവനക്കാരിയായ 22 വയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തിലെ അന്വേഷണത്തില്‍ നിർണായക വഴിത്തിരിവ്. ഡെലിവറി ഏജന്‍റ് എന്ന വ്യാജേന എത്തിയ ആള്‍ അപ്പാർട്ട്മെന്‍റിലേക്കു ബലമായി കയറി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ വീട്ടിലെത്തിയത് യുവതിയുടെ സുഹൃത്താണെന്നു പൊലീസ് കണ്ടെത്തി.

## Article Content

**പുണെ∙: **ഐടി ജീവനക്കാരിയായ 22 വയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തിലെ അന്വേഷണത്തില്‍ നിർണായക വഴിത്തിരിവ്. ഡെലിവറി ഏജന്‍റ് എന്ന വ്യാജേന എത്തിയ ആള്‍ അപ്പാർട്ട്മെന്‍റിലേക്കു ബലമായി കയറി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ വീട്ടിലെത്തിയത് യുവതിയുടെ സുഹൃത്താണെന്നു പൊലീസ് കണ്ടെത്തി.

ഇരുവരും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. ബുധനാഴ്ച ഫ്ലാറ്റിലെത്തിയ യുവാവ് ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. തയാറല്ലെന്നു പറഞ്ഞപ്പോൾ നിർബന്ധിച്ചു. ഇതിൽ ദേഷ്യം തോന്നിയ യുവതി, താൻ പീഡനത്തിന് ഇരയായെന്ന് പരാതിപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് തെറ്റായ വിവരങ്ങൾ നൽകിയതായി യുവതി സമ്മതിച്ചിട്ടുണ്ടെന്നാണു വിവരം.

തെളിവായി ഇരുവരുമുള്ള ഒരു സെൽഫിയും യുവതി പൊലീസിനു നൽകിയിരുന്നു. പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞാൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇതെടുത്തതെന്നാണ് യുവതി പറഞ്ഞിരുന്നത്. എന്നാൽ ഇതു യുവതി തന്നെ പകർത്തിയതാണെന്നും പിന്നീട് എഡിറ്റ് ചെയ്യുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ ഇരുവരുടെയും കുടുംബങ്ങൾക്ക് പരസ്പരം അറിയാമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ച പുണെയിലെ കോണ്ട്വ പ്രദേശത്തെ ഫ്ലാറ്റിലായിരുന്നു സംഭവം. കല്യാണി നഗറിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയും സഹോദരനും 2022 മുതല്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുകയാണ്. സഹോദരൻ ജോലിക്കു പോയതിനെ തുടർന്ന് യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഈ സമയത്തായിരുന്നു അതിക്രമമെന്ന് പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300599/friend-forced-her-to-have-sex-22-year-old-woman-raped-by-delivery-agent-breakthrough-in-case)