നിപ ജാഗ്രത; മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി, കോഴിക്കോട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചു

നിപ ജാഗ്രത; മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി, കോഴിക്കോട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചു
Jul 4, 2025 10:10 PM | By Jain Rosviya

( www.truevisionnews.com) സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. കോഴിക്കോട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചു.

പൊതുജനങ്ങൾ പരമാവധി കൂട്ടം കൂടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു. മക്കരപറമ്പിലെ ഒന്ന് മുതൽ 13 വരെ വാർഡുകൾ, കൂടിലങ്ങാടിയിൽ 11, 15 വാർഡുകൾ, മങ്കടയിൽ 14-ാം വാർഡ്, കുറുവയിലെ 2, 3, 5, 6 വാർഡുകൾ എന്നിവിടങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയിരിക്കുന്നത്. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച മരിച്ച 18കാരിയുടെ സാമ്പിൾ പൊസിറ്റീവാണ്. പ്രാഥമിക പരിശോധന ഫലം പൊസിറ്റീവായതോടെ സാമ്പിൾ, പൂനെയിലേക്ക് അയക്കുകയായിരുന്നു. യുവതിയെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഉൾപ്പെടെ മൂന്ന് ജീവനക്കാർ വീട്ടിൽ നിരീക്ഷണത്തിലാണ്.

കഴിഞ്ഞമാസം 28നാണ് അതീവഗുരുതരാവസ്ഥയിൽ 18കാരിയെ കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിച്ചത്. ഒന്നാം തീയതിയാണ് യുവതി മരിച്ചത്. പാലക്കാട് നാട്ടുകൽ സ്വദേശിനിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെ അടക്കം ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ വീടിന്റെ പരിസരത്ത് വവ്വാലുകളുടെ ശല്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകി. 

Nipah virus 20 wards in Malappuram declared as containment zones Health Department tightens restrictions

Next TV

Related Stories
അതിശക്ത മഴ; പുഴകളിൽ ജലനിരപ്പുയരുന്ന സാഹചര്യം;  കടത്ത് നിര്‍ത്താന്‍ നിർദ്ദേശം

Jul 26, 2025 07:46 PM

അതിശക്ത മഴ; പുഴകളിൽ ജലനിരപ്പുയരുന്ന സാഹചര്യം; കടത്ത് നിര്‍ത്താന്‍ നിർദ്ദേശം

വയനാട് ജില്ലയിലെ പ്രധാന നദികളില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ കടത്ത് നിര്‍ത്താന്‍ പഞ്ചായത്ത്...

Read More >>
മഴയാ ... സൂക്ഷിക്കണേ..! സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Jul 26, 2025 06:04 PM

മഴയാ ... സൂക്ഷിക്കണേ..! സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച്...

Read More >>
കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

Jul 26, 2025 05:36 PM

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടത്തിൽ ഗുരുതര പരുക്കേറ്റ മത്സ്യത്തൊഴിലാളി...

Read More >>
'ജോണിവാക്കർ' ഉൾപ്പെടെ പോയി...! ചാലക്കുടി ബിവറേജസിൽ നിന്ന് കവർന്നത് 41270 രൂപയുടെ മദ്യം, നാല് സിസിടിവി ക്യാമറകളും നശിപ്പിച്ചു

Jul 26, 2025 05:28 PM

'ജോണിവാക്കർ' ഉൾപ്പെടെ പോയി...! ചാലക്കുടി ബിവറേജസിൽ നിന്ന് കവർന്നത് 41270 രൂപയുടെ മദ്യം, നാല് സിസിടിവി ക്യാമറകളും നശിപ്പിച്ചു

ചാലക്കുടി ബിവറേജസിൽ നിന്ന് കവർന്നത് 41270 രൂപയുടെ മദ്യം, 4 സിസിടിവി ക്യാമറകളും...

Read More >>
Top Stories

//Truevisionall