മലപ്പുറം:( www.truevisionnews.com) പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. തൊഴിലാളികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. അരക്കുപറമ്പ് മറുതന്‍പാറ ഉന്നതിയിലെ കെട്ടിടമാണ് തകര്‍ന്നു വീണത്. അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു കെട്ടിട നിര്‍മ്മാണം. കെട്ടിടം തകരാന്‍ കാരണം നിര്‍മ്മാണത്തിലെ വീഴ്ച്ചയെന്ന് ആരോപണം.
സംഭവം നടക്കുമ്പോള്‍ അഞ്ചുതൊഴിലാളികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. മൂന്ന് പേര്‍ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു. മറ്റ് രണ്ടുപേര്‍ അപകടം നടക്കുന്ന സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കെട്ടിടം നിർമ്മാണം പുരോഗമിക്കുന്ന ഘട്ടത്തിലായിരുന്നു. മേൽക്കൂരയുടെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് തകർച്ചയുണ്ടായത്.
.gif)

മേൽക്കൂര ഇടിഞ്ഞുവീഴുന്നതിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരമറിയിച്ചത്. അപകടകാരണം ഇതുവരെ വ്യക്തമല്ല. കെട്ടിടത്തിന്റെ ബലക്ഷയമാണോ നിർമ്മാണത്തിലെ അപാകതയാണോ തകർച്ചയ്ക്ക് കാരണമായതെന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Community center under construction in Malappuram collapses workers miraculously survive
