'വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ടെന്ന് കുറിപ്പ്'; പള്ളി വക കെട്ടിടത്തിൽ വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

'വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ടെന്ന് കുറിപ്പ്'; പള്ളി വക കെട്ടിടത്തിൽ വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Jul 4, 2025 12:14 PM | By VIPIN P V

കാസർഗോഡ് : ( www.truevisionnews.com ) കാസർഗോഡ് അമ്പലത്തറ ഏഴാംമൈലിൽ വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിൽ (44) ആണ് മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.

ഇന്നലെ രാവിലെ 10.30 ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നതെന്ന് അമ്പലത്തറ പൊലീസ് പറയുന്നു. ഇരിട്ടി എടൂർ സ്വദേശിയാണ് ഫാ.ആന്റണി. അച്ഛൻ, അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. പോർക്കളം എം സി ബി എസ് ആശ്രമത്തിൽ ഒരു വർഷമായി താമസിക്കുകയായിരുന്നു. ആശ്രമത്തിലെ മറ്റൊരു വൈദികൻ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്.

രാവിലെ കുർബാനയ്ക്ക് കാണാത്തതിനാൽ റൂമിൽ നോക്കിയപ്പോൾ ഒരു കത്ത് ലഭിച്ചു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് അതില്‍ എഴുതിയിരുന്നത്. അത് കണ്ട് ആ വീട്ടിൽ നോക്കുമ്പോൾ തൂങ്ങി മരിച്ച നിലയിൽ കാണെത്തുകയായിരുന്നു.

സഹായം ആവശ്യമുള്ളവർക്ക്:

ആത്മഹത്യാ ചിന്തകളുള്ളവർക്ക് സഹായം തേടാൻ നിരവധി വഴികളുണ്ട്. മാനസികാരോഗ്യ വിദഗ്ദ്ധരെ സമീപിക്കുക, കൗൺസിലിംഗ് നേടുക, അല്ലെങ്കിൽ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുക എന്നിവ പ്രധാനമാണ്. ഇന്ത്യയിൽ ആത്മഹത്യ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ചില ഹെൽപ്പ് ലൈൻ നമ്പറുകൾ താഴെ നൽകുന്നു:

ദിശ ഹെൽപ്പ് ലൈൻ (കേരള സർക്കാർ): 1056 (ടോൾ ഫ്രീ)

മൈത്രി: 0484 2540530

സഞ്ജീവനി: 011-24311918

വിശ്വാസ്: 09020088019

നിങ്ങൾക്കോ നിങ്ങളുടെ പരിചയത്തിലുള്ള ആർക്കെങ്കിലുമോ സഹായം ആവശ്യമുണ്ടെങ്കിൽ, ഈ നമ്പറുകളിൽ ബന്ധപ്പെടാൻ മടിക്കരുത്. ഓർക്കുക, നിങ്ങളോടൊപ്പമുള്ളവരുണ്ട്, സഹായം ലഭ്യമാണ്.


Priest found hanging in church building kasargod

Next TV

Related Stories
തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

Jul 28, 2025 08:40 PM

തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന്...

Read More >>
Top Stories










//Truevisionall