കോഴിക്കോട് : ( www.truevisionnews.com ) പേരാമ്പ്രയിൽ ബസ് യാത്രയ്ക്കിടെ യാത്രക്കാരിയായ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തി ഒളിവില്‍ പോയ കണ്ടക്ടര്‍ പിടിയില്‍. നൊച്ചാട് മാപ്പറ്റ കുനി റൗഫ് (38) ആണ് പിടിയിലായത്. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഓടുന്ന എടത്തില്‍ ബസ്സിന്റെ കണ്ടക്ടര്‍ ആയിരുന്നു പ്രതി. ജൂണ്‍ 10 ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ബസ് യാത്രയ്ക്കിടെ പ്രതി യുവതിയോട് ലൈംഗിക അതിക്രമം കാണിക്കുകയും, യുവതി ഇയാള്‍ക്കെതിരെ പേരാമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പ്രതി ഒളിവില്‍ പോയി. കോയമ്പത്തൂര്‍, കോഴിക്കോട് തുടങ്ങി പല സ്ഥലങ്ങളിലായി ഇയാള്‍ ഒളിവില്‍ കഴിഞ്ഞു. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കോയമ്പത്തൂര്‍ ആണ് താന്‍ ഉള്ളതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
.gif)

പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ പ്രതി വ്യാജ പേരില്‍ സ്റ്റേഷനിലും പരിസരത്തും മറ്റൊരാവശ്യത്തിന് എത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ പി. ജംഷിദിന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ടി.സി ഷാജി, എസ്‌സിപിഒ സി.എം സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Sexual assault on a woman during a bus journey on the Kozhikode-Kuttyadi route; Conductor who went on the run arrested
